ബീച്ചിൽ കുട്ടികളെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി പൊലീസ്
text_fieldsഅബൂദബി: കടലിൽ നീന്തുന്നതിനിടെ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധവേണമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ബീച്ചുകളിലെ സുരക്ഷ നിർദേശങ്ങൾ, അടയാളങ്ങൾ എന്നിവ കർശനമായി പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ആഴമുള്ള ഭാഗത്ത് നീന്തരുത്. മുങ്ങിമരണം ഒഴിവാക്കാൻ രാത്രിയിലും പുലർവേളകളിലും നീന്തൽ ഒഴിവാക്കണം. കുട്ടികൾ നീന്താൻ പ്രാഗല്ഭ്യമുള്ളവരാണെങ്കിലും കർശനമായി അവരെ നിരീക്ഷിക്കണം.
വെള്ളത്തിൽ കളിക്കുമ്പോൾ മുങ്ങിമരണം ഒഴിവാക്കാൻ കുട്ടികൾ സംരക്ഷണ ജാക്കറ്റ് ധരിക്കുന്നത് ഉറപ്പുവരുത്തണമെന്നും മാതാപിതാക്കളോട് പൊലീസ് അഭ്യർഥിച്ചു.
കുട്ടികൾ നീന്തുന്ന സമയത്ത് ഫോണിലും സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിലും നോക്കിയിരിക്കരുതെന്നും ഒരു മിനിറ്റത്തെ ജാഗ്രതയില്ലായ്മ ദുരന്തത്തിലേക്കെത്തിക്കുമെന്നും പൊലീസ് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.