Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൂക്ഷിക്കുക; അത്​...

സൂക്ഷിക്കുക; അത്​ പൊലീസ്​ അല്ല

text_fields
bookmark_border
സൂക്ഷിക്കുക; അത്​ പൊലീസ്​ അല്ല
cancel

ദുബൈ: പൊലീസാണെന്ന വ്യാജേന ഫോൺ വിളിച്ച്​ വ്യാപക തട്ടിപ്പ്​ ശ്രമം. മലയാളികൾ അടക്കം നിരവധി പേർക്കാണ്​ പൊലീസ്​ എന്ന പേരിൽ ഭീഷണി ഫോൺ കാൾ എത്തിയത്​. നിങ്ങൾക്കെതിരെ കേസുണ്ടെന്നും പണം നൽകിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമു​ണ്ടാകുമെന്നുമാണ്​ ഫോൺ വിളിക്കുന്നവരുടെ ഭീഷണി. അതേസമയം, വ്യാജ ഫോൺ സന്ദേശങ്ങളിൽ വീഴരുതെന്ന്​ ദുബൈ പൊലീസ്​ നേരത്തെമുന്നറിയിപ്പ്​ നൽകിയിരുന്നു.

ദുബൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ വ്യവസായി ഡോ. സി. പത്​മനാഭന്​​ വ്യാഴാഴ്​ച രാവിലെ 11നാണ്​ ഫോൺകാൾ വന്നത്​.

ദുബൈ പൊലീസി​െൻറ നാഷനൽ മണി ലോണ്ടറിങ്​ പരിശോധനയുടെ ഭാഗമായാണ്​ വിളിക്കുന്നതെന്നും അക്കൗണ്ട്​ നമ്പർ വേണമെന്നുമായിരുന്നു ആവശ്യം. 05 എന്ന്​ തുടങ്ങുന്ന നമ്പറിൽ നിന്നായിരുന്നു കാൾ. ഇംഗ്ലീഷിലായിരുന്നു സംസാരം. സംസാരത്തിൽ പിശക്​ തോന്നി വിവരങ്ങൾ ചോദിച്ചപ്പോൾ ലൊക്കേഷനും ഒരു ഒ.ടി.പിയും അയച്ചുകൊടുത്തു. ഇൗ ഒ.ടി.പി ആർക്കും കൊടുക്കരുതെന്നും എൻഫോഴ്​സ്​മെൻറിൽനിന്ന്​ വിളിക്കു​മെന്നും അവർ പറഞ്ഞു.

എമിറേറ്റ്​സ്​​ ​െഎ.ഡിയുടെ ആദ്യ മൂന്ന്​ അക്കങ്ങൾ ഇതല്ലേ എന്ന്​ ചോദിക്കുകയും ചെയ്​തു. എത്ര ഡെബിറ്റ്​ കാർഡുണ്ട്​, കാർഡി​െൻറ വിവരങ്ങൾ എന്നിവയും ചോദിച്ചു. സ്​പോൺസറോട്​ ​സംസാരിച്ച്​ വിവരം അറിയിക്കാം എന്ന്​ പത്​മനാഭൻ പറഞ്ഞതോടെ തട്ടിപ്പുകാർ ദേഷ്യപ്പെട്ടു. താങ്കളെയും സ്​പോൺസറെയും ജയിലിലാക്കുമെന്ന്​ ഭീഷണിപ്പെടുത്തി. തട്ടിപ്പാണെന്ന്​ ബോധ്യപ്പെട്ടതോടെ പൊലീസ്​ സ്​റ്റേഷനുമായി കാൾ കണക്​ട്​ ചെയ്യാമെന്ന്​ പത്​മനാഭൻ പറഞ്ഞു.

ഇതോടെ ദേഷ്യപ്പെട്ട്​ ഫോൺ വെക്കുകയായിരുന്നു.അബൂദബിയിലുള്ള അഡ്വ. അർജുനും ഇതേ ദിവസമാണ്​ കാൾ വന്നത്​. അറബിക്​ ചുവയുള്ള ഹിന്ദിയിലായിരുന്നു സംസാരം. 06 എന്ന്​ തുടങ്ങുന്ന ലാൻഡ്​ ഫോൺ നമ്പറിൽനിന്നായിരുന്നു കാൾ. അജ്​മാൻ സി.​െഎ.ഡിയിൽനിന്നാണെന്ന്​ അഭിസംബോധന ചെയ്​തയാൾ എമിറേറ്റ്​സ്​ ​െഎ.ഡിയിൽ നൽകിയിരിക്കുന്ന മുഴുവൻ പേരും അതേപടി വിളിച്ചാണ്​ സംസാരം തുടങ്ങിയത്​. താങ്കൾക്കെതിരെ 40,000 ദിർഹമി​െൻറ കേസ്​ അജ്​മാനിലെ കമ്പനി നൽകിയിട്ടുണ്ടെന്നും ഇത്​ കോടതിയിൽ പോകാതെ പുറത്ത​ുവെച്ച്​ സെറ്റിൽ ചെയ്യാമെന്നുമായിരുന്നു വാഗ്​ദാനം. ഇതുവരെ കോടതിയിൽ റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്നും റിപ്പോർട്ട്​ ചെയ്​താൽ പ്രശ്​നമാകുമെന്നും പാസ്​പോർട്ടും വിസയും കണ്ടുകെട്ടുമെന്നും ഇയാൾ ബോധിപ്പിച്ചു.

ഞായറാഴ്​ച രാവിലെ കേസ്​ കോടതിയിലേക്ക്​ അയക്കുന്നതിന്​​ മുമ്പ്​​ അജ്​മാൻ സിറ്റി സെൻററിന്​ സമീപം എത്തണമെന്ന്​ അറിയിച്ചു. അവിടെ എത്തിയശേഷം വിളിച്ചാൽ മതിയെന്നായിരുന്നു അറിയിപ്പ്​. തട്ടിപ്പാണെന്ന്​ സംശയമുയർന്നതോടെ തിരിച്ച്​ ചോദ്യംചെയ്​തു. ഏതു​ കമ്പനിയാണ്​ കേസ്​ കൊടുത്തതെന്ന്​ ചോദിച്ചപ്പോൾ അക്കാര്യം വെളിപ്പെടുത്താൻ കഴിയില്ലെന്നും അജ്​മാൻ ഫ്രീ സോണിലെ സ്​ഥാപനമാണെന്നുമായിരുന്നു മറുപടി. പിന്നീട്​ അതേ നമ്പറിലേക്ക്​ തിരിച്ചുവിളിച്ചെങ്കിലും ഫോൺ എടുത്തില്ല. കുറച്ച്​ കഴിഞ്ഞ്​ തിരിച്ചുവിളിച്ചു.

ഭയപ്പെടേണ്ടെന്നും എല്ലാം ​ശരിയാക്കാമെന്നുമായിരുന്നു മറുപടി. പിന്നീട് സ്വദേശിയായ സുഹൃത്തിനെ കൊണ്ട്​ ഇൗ നമ്പറിലേക്ക്​ വിളിപ്പിച്ചെങ്കിലും ​ഫോൺ എടുത്തിട്ടില്ല. നേരത്തേ ദുബൈ പൊലീസി​െൻറ പേരിൽ എസ്​.എം.എസ്, ഇ-മെയിൽ​ സന്ദേശം അയച്ചും വ്യാപക തട്ടിപ്പ്​ ശ്രമം അരങ്ങേറിയിരുന്നു. കഴിഞ്ഞവർഷം തട്ടിപ്പുകാരുടെ 8000ഒാളം ഫോൺ നമ്പറുകളാണ് ദുബൈ പൊലീസ്​​ ​​േബ്ലാക്ക്​ ചെയ്​തത്​. 400ഒാളം പേരെ പിടികൂടുകയും ചെയ്​തിരുന്നു.

വിവരങ്ങൾ നൽകരുത്​

ഫോൺ വഴി ആർക്കും നമ്മുടെ വ്യക്തിഗത വിവരങ്ങൾ നൽകരുത്​. പ്രത്യേകിച്ച്​ ഡെബിറ്റ്​^ക്രെഡിറ്റ്​ കാർഡ്​ നമ്പർ, എമിറേറ്റ്​സ്​ ​െഎ.ഡി, പാസ്​പോർട്ട്​ നമ്പർ തുടങ്ങിയവ. ഫോണിൽ വരുന്ന ഒറ്റത്തവണ പാസ്​വേഡ്​ (ഒ.ടി.പി) ആവശ്യപ്പെട്ട്​ വ്യാപകമായി കാൾ വരുന്നുണ്ട്​.

ഒരിക്കലും ബാ​ങ്ക്​ അധികൃതരോ പൊലീസോ ഒ.ടി.പി ആവശ്യപ്പെടില്ല. ഇത്തരം ആവശ്യങ്ങളുമായി ഫോണിൽ വരുന്ന കാളുകൾ സംശയത്തോടെ കേൾക്കുകയും തട്ടിപ്പാണെന്ന്​ ബോധ്യപ്പെട്ടാൽ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യണം. തട്ടിപ്പുകാർ നൽകുന്ന ​െലാക്കേഷനിൽ പോയാൽ ബ്ലാക്ക്​മെയിലിങ്​, പണം തട്ടൽ, കള്ളക്കേസ്​ തുടങ്ങിയവയിൽ കുടുങ്ങും. വിദേശരാജ്യങ്ങളിൽനിന്നുവരുന്ന പരിചയമില്ലാത്ത ഫോൺ കാളുകൾ അറ്റൻറ്​ ചെയ്യുകയോ പരിചയമില്ലാ​ത്ത ഇ^മെയിലുകളിലെ ലിങ്ക്​ തുറക്കുകയോ ചെയ്യരുത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake callplice
News Summary - Keep; It's not the police
Next Story