ഗാഡ്ജറ്റുകളിൽ നിന്ന് കണ്ണുകളെ സൂക്ഷിക്കാം
text_fieldsപകർച്ചവ്യാധിയും ക്വാറൻറീനും നമ്മുടെ ജീവിതത്തിൽ പല വിധത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വീട്ടിൽ തന്നെയിരിക്കാൻ നിർബന്ധിതരാകുമ്പോൾ മറ്റൊന്നും ചെയ്യാനില്ലല്ലോ. മൊബൈൽ ഫോണിലോ ലാപ്ടോപിപ്പിലോ നോക്കി സമയത്തെ കൊന്നുകൊണ്ടിരിക്കും. ഇതിലൂടെ നാം നഷ്ടപ്പെടുത്തുന്നത് ഊർജസ്വലരായിരിക്കേണ്ട നിമിഷങ്ങളെയാണ്. തെളിച്ചത്തിൽ കാണേണ്ട കാഴ്ചകളെ പുകമറക്കപ്പുറമാക്കുകയാണ്. നമ്മുടെ ജീവിതത്തിെൻറ ഭാഗംകൂടിയാണ് സ്മാർട്ട് ഗാഡ്ജറ്റുകൾ. അവ സൗകര്യപ്രദമാണ്. ഏറ്റവും ഉപയോഗപ്രദവുമാണ്.
പക്ഷേ, അതേ ഗാഡ്ജറ്റുകൾ നമ്മുടെ കണ്ണുകളെ മോശമായി ബാധിക്കുകയും ചെയ്യുന്നു. ഇതുമൂലം കണ്ണുകൾക്കുണ്ടാകുന്ന അവസ്ഥയാണ് 'ഹ്രസ്വദൃഷ്ടി'. ഈ ഇടയായി കുട്ടികളിൽ ഈ അവസ്ഥ വർധിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു പ്രത്യേകിച്ച് 8- 13 വയസ്സിനിടയിലുള്ളവർ. പേടിപ്പെടുത്തുന്ന കണക്കാണിത്. തലവേദനയെക്കുറിച്ചുള്ള പരാതികളുമായി എത്തുന്ന മുതിർന്നവരും കുറവല്ല.അവരിൽ ഭൂരിഭാഗത്തിനെയും ബന്ധിപ്പിക്കുന്ന പൊതുവായ ഒരു കാര്യമുണ്ട്, സ്ക്രീൻ സമയത്തിലെ വർധന.
എന്താണ് പരിഹാരം
വീടിനു പുറത്തെ കളി: ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. കുട്ടികൾ കുറഞ്ഞത് 30- 60 മിനിറ്റ് പുറത്തുള്ള കളികളിലും പ്രവർത്തനങ്ങളിലും ഏർപ്പെടണം. സൂര്യപ്രകാശത്തിൽ ദൂരെയുള്ള വസ്തുക്കൾ കണ്ടു കൊണ്ടു തന്നെ കളിക്കണം.
പതിവ് പരിശോധന:
നിങ്ങൾ കമ്പ്യൂട്ടറിൽ തുടർച്ചയായി ജോലി ചെയ്യുന്നയാൾ ആണെങ്കിൽ വർഷത്തിൽ ഒരിക്കൽ നേത്രരോഗവിദഗ്ധെന കണ്ട് പരിശോധിക്കണം. കണ്ണുകൾക്ക് പതിവായി ചുവപ്പും ചൊറിച്ചിലുമാണെങ്കിൽ കണ്ണുകൾ പരിശോധിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കുക.
സ്ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കുക: സിസ്റ്റത്തിെൻറ മോണിറ്ററിൽ ആൻറിഗ്ലെയർ സ്ക്രീൻ ഇൻസ്റ്റാൾ ചെയ്യുക. കഴിയുമെങ്കിൽ, നിങ്ങൾക്ക് ചുറ്റുമുള്ള ചുവരുകളിൽ ഇരുണ്ട നിറങ്ങൾ ആക്കുക. ഇത് കണ്ണുകൾക്ക് ആശ്വാസം നൽകും. മൊബൈലിലെ സ്ക്രീനുകളുടെ ബ്രൈറ്റ്നസ് കുറക്കുക.
ഇടവേള എടുക്കുക: കമ്പ്യൂട്ടറിൽ തുടർച്ചയായി പ്രവർത്തിക്കുന്നത് കണ്ണുകളെ ബാധിക്കും. കമ്പ്യൂട്ടർ സ്ക്രീനിൽ ദീർഘനേരം ഉറ്റുനോക്കുന്നത് ശരിയല്ല. ഓരോ മണിക്കൂറിലും കുറച്ച് മിനിറ്റ് ഇടവേള എടുക്കുക.
പ്രൊട്ടക്ടീവ് ലെൻസുകളുടെ ഉപയോഗം:
ശരിയായ ലെൻസ് ഉപയോഗിച്ച് കണ്ണുകളെ സംരക്ഷിക്കാൻ കഴിയും. കണ്ണിലെ ഈർപ്പം സംരക്ഷിക്കാൻ കോൺടാക്ട് ലെൻസുകൾ ഉപയോഗിക്കാം. കമ്പ്യൂട്ടറിൽ തുടർച്ചയായി നോക്കി പ്രവർത്തിക്കുമ്പോൾ കണ്ണിെൻറ ഈർപ്പം ഇല്ലാതാകും. അത്തരമൊരു സാഹചര്യത്തിൽ, ശരിയായ ലെൻസ് തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. കമ്പ്യൂട്ടറിെൻറയും സ്മാർട്ട്ഫോണിെൻറയും സ്ക്രീനിൽനിന്ന് പുറപ്പെടുന്ന നീല വെളിച്ചത്തിൽനിന്ന് ഈ ലെൻസുകൾ കണ്ണുകളെ സംരക്ഷിക്കുന്നു.
കണ്ണുകൾക്ക് വ്യായാമം:
നിങ്ങളുടെ കൈപ്പത്തികൾ തമ്മിൽ ഉരസി ചൂടാക്കിയ ശേഷം അവ കണ്ണിൽ വെക്കുക. കണ്ണുകൾക്ക് ആശ്വാസം ലഭിക്കും. കമ്പ്യൂട്ടറിൽ തുടർച്ചയായി പ്രവർത്തിക്കാനും പാർശ്വ ഫലങ്ങളിൽനിന്ന് കണ്ണുകളെ സംരക്ഷിക്കാനും നിങ്ങൾക്ക് 20 -20 -20 നിയമങ്ങൾ പാലിക്കാം. അതായത് കമ്പ്യൂട്ടർ സ്ക്രീനിൽ നിന്ന് ഓരോ 20 മിനിറ്റിലും 20 സെക്കൻഡ് നേരം കണ്ണുകൾക്ക് മോചനം നൽകുക. കമ്പ്യൂട്ടറും കണ്ണും തമ്മിലുള്ള ദൂരം കുറഞ്ഞത് 20 ഇഞ്ചെങ്കിലും നിലനിർത്തുക.
ശരിയായ വെളിച്ചം:
വളരെയധികം വെളിച്ചം കണ്ണുകളിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, വളരെ കൂടിയ വെളിച്ചമുള്ള സ്ഥലത്ത് കമ്പ്യൂട്ടറിൽ ജോലി ചെയ്യരുത്. ഫ്ലോർ ലാമ്പിെൻറ വെളിച്ചം കമ്പ്യൂട്ടറിൽ പ്രവർത്തിക്കാൻ അനുയോജ്യമാണ്.
കണ്ണ് കഴുകൽ:
ദിവസത്തിൽ പല തവണ കണ്ണുകൾ കഴുകുന്നതിലൂടെ അവ വൃത്തിയാക്കാമെന്നു മാത്രമല്ല ഫ്രഷ്നെസ് നിലനിർത്താനും കഴിയും. ചെറിയ ഇടവേളകളിൽ വെള്ളം കുടിക്കുന്നതും കണ്ണുകൾക്ക് ഗുണം ചെയ്യും. കമ്പ്യൂട്ടറിൽ തുടർച്ചയായി ജോലി ചെയ്യുന്നത് കൺതടങ്ങളിൽ വീക്കം ഉണ്ടാക്കുന്നു. വെള്ളം കുടിക്കുന്നതിലൂടെ, നിങ്ങൾക്ക് ഈ പ്രശ്നത്തിൽ നിന്ന് ഒരുപരിധി വരെ മോചനം ലഭിക്കും.
ശരിയായ ഇരുത്തം:
കമ്പ്യൂട്ടറിൽ പ്രവർത്തിക്കുമ്പോൾ, നിങ്ങൾ ഇരിക്കുന്ന പോസിഷൻ വളരെ പ്രധാനമാണ്. നിങ്ങളുടെ ജോലിസ്ഥലത്തിെൻറ ഘടനയും ഇരിപ്പിടവും കണ്ണുകളെ ബാധിക്കുന്നു. ജോലി ചെയ്യുമ്പോൾ, കമ്പ്യൂട്ടറിൽനിന്ന് നിങ്ങളുടെ കണ്ണുകളുടെ ദൂരം ഏകദേശം 20 മുതൽ 24 ഇഞ്ച് വരെ ആകുന്നതാണ് നല്ലത്.
ആരോഗ്യകരമായ ഭക്ഷണക്രമം:
ബാലൻസ് ഡയറ്റ് വഴി വിറ്റാമിൻ എ, സി, ഇ എന്നിവയുടെ കുറവ് മറികടക്കാൻ കഴിയും. ഈ വിറ്റാമിനുകളെല്ലാം കണ്ണിെൻറ ആരോഗ്യത്തിന് ആവശ്യമാണ്. പഴങ്ങൾ, പച്ചക്കറികൾ കഴിക്കുക. തക്കാളി, ചീര, പച്ച ഇലക്കറികൾ എന്നിവ ഒഴിവാക്കരുത്. കണ്ണിെൻറ ആരോഗ്യത്തിനായി മത്സ്യം കഴിക്കാനും ഡോക്ടർമാർ ശിപാർശ ചെയ്യുന്നു. ഇത് ഒമേഗ -3 നൽകുന്നു, കണ്ണുകൾക്ക് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.