കീഴാളത്തം അധികാര നിർമിതി -ഡോ. പി.കെ. പോക്കർ
text_fieldsദുബൈ: കീഴാളത്തം അധികാര വ്യവഹാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും അത് ജാതീയമായ അസമത്വങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പ്രമുഖ ചിന്തകൻ ഡോ. പി.കെ പോക്കർ പറഞ്ഞു. അക്ഷരക്കൂട്ടം സിൽവർ ജൂബിലിയുടെ ഭാഗമായി നടത്തിയ കീഴാളത്തവും കേരളീയ സാംസ്കാരിക പരിസരവും എന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പോലും കീഴാളത്തം അധികാരത്തിലും സാംസ്കാരിക പരിസരങ്ങളിലും നിലനിൽക്കുന്നുണ്ട്. പക്ഷേ വലിയ രീതിയിൽ അതിനെ പ്രതിരോധിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.
അതേസമയം ഇന്ദുലേഖ രചിക്കപ്പെട്ട അതേ കാലത്ത് എഴുതിയ പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതി വിജയം എന്ന നോവൽ ഇന്ദുലേഖ ചർച്ച ചെയ്ത രീതിയിൽ ചർച്ച ചെയ്യപ്പെട്ടില്ല. കാരണം, ആ നോവലിലെ പ്രമേയം കീഴാള സാംസ്കാരിക പരിസരത്തെയാണ് പ്രശ്നവത്കരിച്ചത് എന്നുകൂടി നമ്മൾ ഓർക്കണം.
അതുകൊണ്ട് നമ്മൾ ഇപ്പോഴും പുറത്ത് പുരോഗമനവാദികളും അകത്ത് സങ്കുചിതരുമാണെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.കെ. വെങ്ങര, സ്മിത നരോത്ത്, റോജിൻ പൈനാമൂട്, എം.സി. നവാസ്, ഹാരിസ് വള്ളിൽ, ഒ.എം. രഘുനാഥ്, ഷാജി ഹനീഫ്, ഇ.കെ. ദിനേശൻ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.