കെഫാ ചാമ്പ്യൻസ് ലീഗിന് തുടക്കം
text_fieldsദുബൈ: ആജൽ കെഫാ ചാമ്പ്യൻസ് ലീഗ് നാലാം സീസൺ ദുബൈ ഖുസൈസ് സ്റ്റാർ സ്കൂളിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
കേരള മറഡോണ എന്നറിയപ്പെടുന്ന ആസിഫ് സഹീർ, ചൈനയുടെ മുൻ മിസ് ഏഷ്യ ടിയാൻയു സങ്ക് എന്നിവർ മുഖ്യാതിഥികളായിരുന്നു. കെഫാ ജനറൽ സെക്രട്ടറി സന്തോഷ് കരിവെള്ളൂർ സ്വാഗതം പറഞ്ഞു.
വയനാട്ടിലെ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കേരള എക്സ്പാറ്റ് ഫുട്ബാൾ അസോസിയേഷൻ കെഫാ കെയറിന്റെ ഭാഗമായി ഒരു കുടുംബത്തിന് വീട് വെച്ചുനൽകുമെന്ന് കെഫാ പ്രസിഡന്റ് ജാഫർ ഒറവങ്കര പ്രഖ്യാപിച്ചു.
തുടർന്ന് ആസിഫ് സഹീർ, ഈസ അനീസ്, സിറാജുദ്ദീൻ മുസ്തഫ, ബെറ്റ്സി വർഗീസ്, അജ്മൽ ഖാൻ, ചൈനയുടെ മുൻ മിസ് ഏഷ്യ ടിയാൻയു സങ്ക് മുതലായവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശേഷം കെഫാ ചാമ്പ്യൻസ് ലീഗ് സീസൺ ഫോറിന്റെ ട്രോഫി അനാച്ഛാദനം ആർ.കെ. റഫീഖ്, ആസിഫ് സഹീർ, നിസാർ തളങ്കര, ആജൽ സിറാജുദ്ദീൻ, ജാഫർ ഒറവങ്കര തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. ആദ്യ മത്സരം, ജീ സെവൻ അൽ ഐനും ടുഡോ മാർട്ട് എഫ്.സിയും ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.