കേളി ജനകീയ ഇഫ്താർ സംഘാടക സമിതി
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി ജനകീയ ഇഫ്താർ സംഘടക സമിതി രൂപവത്കരിച്ചു. ബത്ഹ ഏരിയ പ്രസിഡന്‍റ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കേന്ദ്ര ആക്ടിങ് സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ, കേന്ദ്ര സെക്രട്ടേറിയറ്റ് മെംബർ ഷമീർ കുന്നുമ്മൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സെൻ ആൻറണി, ജോഷി പെരിഞ്ഞനം, നസീർ മുള്ളൂർക്കര, ബത്ഹ ഏരിയ രക്ഷാധികാരി സെക്രട്ടറി രജീഷ് പിണറായി എന്നിവർ സംസാരിച്ചു.
ഷമീർ കുന്നുമ്മൽ (കേന്ദ്രകമ്മിറ്റി ചുമതല), അനിൽ അറക്കൽ (ചെയർ.), രാമകൃഷ്ണൻ (കൺ.), വിനോദ് (സാമ്പത്തികം), ഹുസൈൻ മണക്കാട് (വളന്‍റിയർ ക്യാപ്റ്റൻ), സുധീഷ് തറോൽ (ഗതാഗതം), സുനിൽ പോത്തോടി (വിഭവ സമാഹരണം), മോഹൻദാസ് (ഭക്ഷണ കമ്മിറ്റി), ബിജു തായമ്പത്ത് (പബ്ലിസിറ്റി കൺ.) എന്നിവരെ സംഘാടക സമിതിയിലേക്ക് തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്‍റ് പ്രഭാകരൻ കണ്ടോന്താർ സ്വാഗതവും ചെയർമാൻ അനിൽ അറക്കൽ നന്ദിയും പറഞ്ഞു.ബത്ഹയിൽ പ്രസിഡന്‍റ് പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. കുടുംബവേദി രക്ഷാധികാരി കെ.പി.എം. സാദിഖ്, ട്രഷറർ ശ്രീഷ സുകേഷ് സംസാരിച്ചു.
ഫസീല നസീർ (കൺ.), സീന സെബിൻ, ഷൈനി അനിൽ (ജോ. കൺവീനർമാർ), ദീപ ജയകുമാർ (ചെയർപേഴ്‌സൻ), ഗീത ജയരാജ്, ദീപ വാസുദേവ് (ഡെപ്യൂട്ടി ചെയർപേഴ്സൻസ്), വി.എസ്. സജീന (സാമ്പത്തികാര്യം), വിജില ബിജു (പബ്ലിസിറ്റി കൺ.), ലീന കോടിയത്ത് (വളന്‍റിയർ ക്യാപ്റ്റൻ), സീബ കൂവോട്, പ്രിയ വിനോദ്, ശ്രീഷ സുകേഷ് (സ്വീകരണ കമ്മിറ്റി), സന്ധ്യരാജ്, അഞ്ജു സുജിത്, വിദ്യ ഗിരീഷ്, അനു സുനിൽ, ജിജിത രജീഷ്, ലക്ഷ്മിപ്രിയ, ഡോ. നജീന, ഷിനി നസീർ എന്നിവർ ഉൾപ്പെട്ട വിപുലമായ ഇഫ്താർ സംഘാടക സമിതിക്ക് യോഗം രൂപം നൽകി. സെക്രട്ടറി സീബ കൂവോട് സ്വാഗതവും സംഘടക സമിതി കൺവീനർ ഫസീല നസീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.