ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് വമ്പൻ സാനിറ്റൈസർ അവതരിപ്പിച്ച് കെമക്സ്
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും വലിയ സാനിറ്റൈസർ കുപ്പി എന്ന റെക്കോഡ് ലക്ഷ്യമിട്ട് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെമക്സ് ഹൈജീൻ കൺസപ്റ്റ്. ദുബൈ വാഫി മാളിലാണ് 400 ലിറ്റർ സംഭരണ ശേഷിയുള്ള സാനിറ്റൈസർ കുപ്പി അവതരിപ്പിച്ചത്. ഗിന്നസ് ബുക്ക് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു കുപ്പി ലോഞ്ച് ചെയ്തത്. 190 സെ.മീ ഉയരവും 70.5 സെ.മീ ചുറ്റളവുമുള്ള കുപ്പി രണ്ടു ദിവസം വാഫി മാളിൽ പ്രദർശിപ്പിക്കും. 11 മി.മീ കട്ടിയുണ്ട് കുപ്പിക്ക്. ഒരുമാസത്തിനുള്ളിൽ ഗിന്നസ് റെക്കോഡ് അധികൃതർ ഫലം പ്രഖ്യാപിക്കും. അടുത്ത മാസം ഷാർജ പുസ്തകോത്സവത്തിലും പിന്നീട് ദുബൈ എക്സ്പോയിലും കുപ്പി പ്രദർശനത്തിനു വെക്കും. ഈ കുപ്പിയിൽ നിന്ന് സാനിറ്റൈസർ സ്വീകരിക്കാനുള്ള സൗകര്യവുമുണ്ടാകും.
കോവിഡിെൻറ കാലത്ത് ശുചിത്വത്തിെൻറ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സാനിറ്റൈസർ കുപ്പി തയാറാക്കിയതെന്ന് കെമക്സ് മാനേജിങ് ഡയറക്ടർ സി.പി. അബ്ദുൽ റസാഖ് ചിരാപുരം പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങൾക്ക് സംരക്ഷണമേകിയ ഉൽപന്നമാണ് സാനിറ്റൈസർ. കോവിഡ് വരുന്നതിന് വർഷങ്ങൾക്ക് മുേമ്പ കെമക്സ് സാനിറ്റൈസർ ഉൽപാദിപ്പിച്ച് തുടങ്ങിയിരുന്നു. കോവിഡിനൊപ്പമാണ് ജനങ്ങൾ ഇപ്പോഴും ജീവിക്കുന്നത്. അവരെ കൂടുതൽ ബോധവാന്മാരാക്കാൻ ലോകറെക്കോഡ് ശ്രമം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോവിഡ് കാലത്ത് ലാഭം ലക്ഷ്യമിട്ടല്ല പ്രവർത്തിച്ചതെന്നും ജനസേവനം മുൻനിർത്തിയായിരുന്നു പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് മാർക്കറ്റിങ് ഓഫിസർ എ.ആർ. റിസ്വാൻ, മാനേജർ (അഡ്മിനിസ്ട്രേറ്റർ) യൂനുസ് യൂസുഫ്, ഡയറക്ടർ മുഹമ്മദ് അബ്ദുല്ല ഗലിബ് ബിൻ ഖർബാഷ് അൽ മൻസൂരി തുടങ്ങിയവരും പങ്കെടുത്തു.
കെമക്സ് ജീവനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിലായിരുന്നു റെക്കോഡ് ബ്രേക്കിങ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.