കേര-യു.എ.ഇ ഇഫ്താർ സംഗമം
text_fieldsകേര-യു.എ.ഇ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: കീഴുപറമ്പ് സ്വദേശികളായ പ്രവാസികളുടെ കൂട്ടായ്മയായ കേര-യു.എ.ഇ ഇഫ്താർ സംഗമവും ജനറൽ ബോഡിയും സംഘടിപ്പിച്ചു. ദുബൈ അബുഹയിൽ ഫുഡ് അങ്ങാടി റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കേര-യു.എ.ഇ രക്ഷാധികാരി എം.സി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വൈ.സി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സദഖ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശേഷം ചെയർമാൻ മുഷ്താഖ് പുനഃസംഘടനക്ക് നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് വൈ.സി. അക്ബർ മാസ്റ്റർ സെക്രട്ടറിമാരായ എം.കെ. ഷമീം, എം.സി. മുജീബ്, ട്രഷറർ കെ.പി. ഷബീർ എന്നിവരെയും കെ.പി. ശഫീഖ്, ഹബീബ്, ഗഫൂർ മാസ്റ്റർ, വൈ.പി. റിയാസ് എന്നിവരെ കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു. സദഖ സ്വാഗതവും എം.കെ. ഷമീം നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.