കേരള പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ്
text_fieldsദുബൈ: കേരള പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് രക്തദാന ക്യാമ്പ് ഈ മാസം 10 വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ രണ്ടു വരെ ദുബൈ ലത്തീഫ ഹോസ്പിറ്റലിൽ നടക്കും. രക്തം/പ്ലേറ്റ്ലറ്റ് ദാനം നൽകാൻ തയാറാവുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ വാഹന, ഭക്ഷണ സൗകര്യമുൾപ്പെടെ ഒരുക്കിയിട്ടുണ്ടെന്ന് കേരള പ്രവാസി അസോസിയേഷൻ നാഷനൽ കൗൺസിൽ അംഗവും സംഘാടക സമിതി ചെയർമാനുമായ അരുൺ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും അരുൺ - 0555974656, ബിനിൽ - 0567743010, ഇക്ബാൽ - 0526765916 ബീന - 0505067213 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.