Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓരോ വർഷവും...

ഓരോ വർഷവും പ്രതിനിധികളെ അയക്കാൻ കേരളം സ്വന്തന്ത്ര റിപ്പബ്ലിക്കല്ല -മന്ത്രി മുരളീധരൻ

text_fields
bookmark_border
V Muraleedharan
cancel

ദുബൈ: ഓരോ വർഷവും ഡൽഹിയിലേക്ക്​ പ്രതിനിധികളെ അയക്കാൻ കേരളം സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്നും ഇന്ത്യൻ റിപ്പബ്ലിക്കാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ ദുബൈയിൽ പറഞ്ഞു. കെ.വി. തോമസിനെ കാബിനറ്റ്​ പദവിയോടെ കേരളത്തിന്‍റെ പ്രതിനിധിയായി നിയമിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളം പ്രത്യേക രാജ്യമല്ല എന്ന്​ മുഖ്യമന്ത്രിയും മന്ത്രിസഭയും മനസിലാക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും മാസമാസം ഡൽഹിയിലെത്തി കേന്ദ്രമന്ത്രിമാരെ കാണാറുണ്ട്. കേരളത്തിന്​ അർഹമായ സഹായം കേന്ദ്രം നൽകാറുമുണ്ട്​. ഇതിന്​ പുറമെ റസിഡന്‍റ്​ കമ്മീഷണറെയും ഡൽഹിയിൽ നിയമിച്ചിട്ടുണ്ട്​. അദ്ദേഹത്തിന്​ സാധിക്കാത്ത ഏത്​ കാര്യമാണ്​ പ്രത്യേക പ്രതിനിധിയെ നിയോഗിച്ച്​ നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്​ മുഖ്യമന്ത്രി വ്യക്​തമാക്കണം.

നിലവിലെ പ്രതിനിധിക്ക്​ ഇംഗ്ലീഷിൽ കത്തെഴുതലാണ്​ പ്രധാന പണി. ഇതിന്​ പുറമെയാണ്​ ഒരാളെ കൂടി വെക്കുന്നത്​. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ക്ഷേമ പെൻഷൻ കൊടുക്കാൻ പോലും പണമില്ലെന്നന്നും പറയുമ്പോൾ തന്നെ ലക്ഷക്കണക്കിന്​ രൂപ ചെലവഴിച്ച് മറ്റൊരാളെ ഡൽഹിക്ക്​ അയക്കുന്നത്​ എന്തിനാണെന്ന്​ വ്യക്​തമാക്കണമെന്നും മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kv thomasV MuraleedharanUAEKerala News
News Summary - Kerala is not an independent republic to send representatives every year - V. Muraleedharan
Next Story