പ്രവാസികളുടെ പ്രശ്നങ്ങൾ അറിയാൻ മന്ത്രി എ.കെ. ബാലനും എട്ട് എം.എൽ.എമാരും അബൂദബിയിലെത്തുന്നു
text_fieldsഅബൂദബി: പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും അവ ചർച്ച ചെയ്ത് പരിഹാരം തേടാനുമായി കേരള പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലനും എട്ട് എം.എൽ.എമാരും അബൂദബിയിലെത്തുന്നു. സെപ്റ്റംബർ 26ന് രാത്രി ഏഴിന് അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ (െഎ.എസ്.സി) മുഖ്യ ഒാഡിറ്റോറിയത്തിലാണ് ഇവർ പ്രവാസികളുമായി സംവദിക്കുക. ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരമാണ് െഎ.എസ്.സി സാമൂഹിക ക്ഷേമ വിഭാഗത്തിെൻറ മേൽനോട്ടത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.
തരൂർ എം.എൽ.എ കൂടിയായ മന്ത്രി എ.കെ. ബാലന് പുറമെ എം.എൽ.എമാരായ എ. പ്രദീപ് കുമാർ (കോഴിക്കോട് നോർത്ത്), വീണ ജോർജ് (ആറന്മുള), ചിറ്റയം ഗോപകുമാർ (അടൂർ), കെ.ബി. ഗണേഷ്കുമാർ (പത്തനാപുരം), സണ്ണി ജോസഫ് (പേരാവൂർ), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്), എം. ഉമ്മർ (മഞ്ചേരി), കെ. കൃഷ്ണൻകുട്ടി (ചിറ്റൂർ) എന്നിവരാണ് പ്രവാസികളുമായി സംവദിക്കാൻ എത്തുന്നത്. എം.എൽ.എമാർ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലുള്ളവർക്ക് പ്രശ്നങ്ങളും ശ്രദ്ധയിൽപെടുത്താൻ സാധിക്കുമെന്ന് െഎ.എസ്.സി ഭാരവാഹികൾ അറിയിച്ചു. അവസരം ആവശ്യമുള്ളവർ 026730066 നമ്പറിൽ വിളിച്ച് വിവരങ്ങൾ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.