Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാസര്‍കോട് സ്വദേശി...

കാസര്‍കോട് സ്വദേശി അബൂദബിയില്‍ നിര്യാതനായി

text_fields
bookmark_border
കാസര്‍കോട് സ്വദേശി അബൂദബിയില്‍ നിര്യാതനായി
cancel

അബൂദബി: ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി അബൂദബിയില്‍ മരിച്ചു. കാസര്‍കോട് കുമ്പള ആരിക്കാടി കുന്നില്‍ ഖിളരിയാ നഗറില്‍ താമസക്കാരനായ മുഹമ്മദ് അന്‍സാരിയാണ്​ (60) മരിച്ചത്. അസുഖത്തെ തുടര്‍ന്ന് 20 ദിവസമായി അബൂദബിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അബൂദബി കെ.എം.സി.സി കുമ്പള പഞ്ചായത്ത് കമ്മിറ്റി ട്രഷററും മത, സാമൂഹിക, രാഷ്ട്രീയ, രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്നു. ആറ് മാസം മുൻപാണ് നാട്ടില്‍ പോയി തിരികെവന്നത്. മൃതദേഹം വെള്ളിയാഴ്ച രാവിലെയോടെ നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പെര്‍വായിയിലെ പരേതനായ പള്ളിക്കുഞ്ഞി ഹാജി - സുലൈഖ ദമ്പതികളുടെ മകനാണ്. ഭാര്യ: ആഇശ, അംഗഡിമൊഗര്‍. മക്കള്‍: അര്‍ശാദ് (ദുബൈ), അന്‍വര്‍, അസ്മീറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae death
News Summary - Kerala native died in UAE
Next Story