കേരള സ്കൂളുകളിലെ അറബി പഠന മാതൃകക്ക് അന്താരാഷ്ട്ര സമ്മേളനത്തിെൻറ കൈയടി
text_fieldsദുബൈ: ഞങ്ങളുടെ നാട്ടിലെ സർക്കാർ സ്കൂളുകളിൽ 10 ലക്ഷം കുഞ്ഞുങ്ങൾ അറബി പഠിക്കുന്നുണ്ട്. അവരെ പഠിപ്പിക്കാനായി പതിനായിരം അധ്യാപകരുണ്ട്^ ഇതു പറഞ്ഞ പ്രബന്ധ അവതാരകനെ ഏഴാമത് അന്താരാഷ്ട്ര അറബി സമ്മേളനത്തിനെത്തിയവർ ഒന്നു കൂടെ നോക്കി,അദ്ദേഹം ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയാണെന്നറിഞ്ഞ് പരസ്പരം ആശ്ചര്യം പങ്കുവെച്ചു. ആശ്ചര്യത്തെ ഇരട്ടിപ്പിച്ച് അവതാരകൻ തുടർന്നു: വർഷം തോറും വിദ്യാർഥികൾക്കും അധ്യാപകർക്കുമായി 19 വിവിധ ഇനങ്ങളിലായി അറബി കലാ-സാഹിത്യ മത്സരങ്ങളും നടത്തുന്നുണ്ട്.
കാസർകോഡ് ഗവ. കോളജിലെ അറബിക് ഡിപ്പാർട്ട്മെൻറ് അസി.പ്രഫസറായ തിരുവട്ടൂർ സ്വദേശി ഡോ. പി.കെ. സുഹൈൽ ആയിരുന്നു പ്രബന്ധ അവതാരകൻ. സംസാരം കഴിഞ്ഞതും വിവിധ രാജ്യക്കാരായ അറബി പണ്ഡിതരും സർവകലാശാല വി.സിമാരും എഴുത്തുകാരും ചുറ്റും കൂടി. അവർക്ക് അറബി ഭാഷയെ ഇത്രയേറെ സ്നേഹിക്കുന്ന കേരളത്തെക്കുറിച്ച് ഇനിയുമേറെ കേൾക്കണമായിരുന്നു. ബിരുദതലത്തിൽ ലോകമൊട്ടുക്കുമുള്ള സർവകലാശാലകളിൽ അറബി ഭാഷയും സാഹിത്യവും പഠന വിഷയമാണെങ്കിലും അറബ്-ഗൾഫ് മേഖലക്ക് പുറത്തൊരു നാട്ടിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു തലം വരെ, അതും പൊതു മേഖലയിൽ അറബി പ്രാധാന്യപൂർവം പഠിപ്പിക്കുന്നുവെന്നത് അവരിൽ പലർക്കും പുതിയ വിശേഷമായിരുന്നു.
എന്നാൽ കേരളവും അറബ് രാജ്യങ്ങളും തമ്മിലെ ഹൃദയ അടുപ്പത്തെക്കുറിച്ച് അറബ് സാഹിത്യകാർ അനുഭവങ്ങളും അറിവുകളും പങ്കുവെച്ചതോടെ കേരളത്തിെൻറ തിളക്കം പിw ന്നെയും ഏറി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ യുനസ്കോ, ഇൻറർനാഷനൽ അറബിക് കൗൺസിൽ, അറബ് യൂനിവേഴ്സിറ്റീസ് യൂനിയൻ എന്നിവർ സംയുക്തമായി നടത്തിയ സമ്മേളനത്തിൽ 80 രാജ്യങ്ങളിൽ നിന്ന് 647 പേരാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. വാഴക്കാട് ദാറുൽ ഉലൂം അറബി കോളജ് പ്രിൻസിപ്പൽ ഡോ. െഎ.പി. അബ്ദുസലാം സമ്മേളനത്തിലെ സുപ്രധാന സെഷനുകളിലൊന്നിൽ അധ്യക്ഷനായും പെങ്കടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.