കേരള സോഷ്യല്‍ സെന്റര്‍ യു.എ.ഇ ദേശീയ ദിനാഘോഷം
text_fieldsഅബൂദബി: കേരള സോഷ്യല്‍ സെന്റര്‍ യു.എ.ഇയുടെ 51ാമത് ദേശീയദിനം ആഘോഷിച്ചു. സണ്‍റൈസ് സ്കൂള്‍ അബൂദബി പ്രിന്‍സിപ്പല്‍ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.എസ്.സി പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തയാറാക്കിയ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.
കലാപരിപാടികളില്‍ നൂറോളം പേര് അണിനിരന്നു. ആയിഷ അല്‍ ഷെഹി (കമ്യൂണിറ്റി പൊലീസ് അബൂദബി), അബ്ദുല്‍ ജമാല്‍ ബിന്‍ ജോഹരി (കമ്യൂണിറ്റി പൊലീസ് അബൂദബി), ബിന്ദു നഹാസ് (ആക്ടിങ് കണ്‍വീനര്‍ കെ.എസ്.സി വനിതവിഭാഗം), ശ്രീനന്ദ ഷോബി (സെക്രട്ടറി, കെ.എസ്.സി ബാലവേദി), അഡ്വ. സിന്ധു (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മാറഞ്ചേരി), ഖദീജ മുത്തേടത്തില് (മുന്‍ പ്രസിഡന്റ്, മാറഞ്ചേരി പഞ്ചായത്ത്), കെ.എസ്.സി ജനറല്‍ സെക്രട്ടറി ഷെറിന് വിജയന്, ജോ. സെക്രട്ടറി കെ. സത്യന് എന്നിവർ സംസാരിച്ചു.
ആഘോഷത്തിന്റെ ഭാഗമായി അബൂദബി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. യു.എ.ഇ ദേശീയ ഗാനാലാപന മത്സരത്തില്‍ സെഹിന്‍ നവാസ്, അമര്‍ യാസിര്‍, ഋത്വിക് വിശാല്‍ മേനോന്, ശ്രീനന്ദ ബിനി, സഹ്വ ഫാത്തിമ അബ്ദുറഹ്മാന്, ഇശല്‍ സാ, ജെസീക്ക ആന്‍ ലോറന്‍സ്, ആയിഷ സെറ, അക്ഷയ് രാജ്, ലിയാന് യാസിര്‍, നദാല്‍ ആന്റണി ലോപ്പസ്, അമാന ഫൈസല്‍, ഹരിനന്ദന് ബിനോഷ്, മഖ്ബൂല്‍ അഹമ്മദ്, ധനീന് യാസിര്‍ എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ വിജയികളായി. ഹെല്‍ത്ത് ആൻഡ് വെല്‍നസ് കാമ്പയിനില്‍ ജനറല്‍ വിഭാഗം, നേത്രവിഭാഗം, ഗൈനക്കോളജി, ദന്തരോഗ വിഭാഗം, സര്‍ജറി വിഭാഗം, ആയുര്‍വേദം, ഡയറ്റീഷ്യന്, ഫിസിയോതെറപ്പി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധന നടത്തി. അബൂദബി കോര്‍ണിഷില്‍ വോക്കത്തണും സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.