കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖല വളർച്ചയുടെ പാതയിൽ -കെ.ജി അനിൽകുമാർ
text_fieldsദുബൈ: പ്രകൃതി ക്ഷോഭങ്ങൾ സംഭവിച്ചെങ്കിലും കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖല വളർച്ചയുടെ പാതയിൽ തന്നെയാണെന്ന് യു.എ.ഇ ആസ്ഥാനമായ ഐ.സി.എൽ ടൂർസ് ചെയർമാനും ക്യൂബൻ ട്രേഡ് കമ്മീഷണറുമായ കെ.ജി അനിൽകുമാർ പറഞ്ഞു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിനോദ സഞ്ചാരം വർധിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികൾ കുറയുന്നില്ല. കേരളത്തിനെതിരെയുള്ള പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഗൾഫിൽ നിന്ന് അറബ് വംശജർ കേരളത്തിലേക്ക് പോകാൻ താത്പര്യം കാണിക്കുന്നത് തുടരുന്നതായും അദ്ദേഹം വ്യക്‌തമാക്കി.
ഐ.സി.എൽ ടൂർസിന് ഐക്യ രാഷ്ട്രസഭ അംഗീകാരം ലഭിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ 14ന് കൊളംബിയയിലെ കാർട്ടജീന ഡിഇയിൽ നടന്ന യു.എൻ.ഡബ്ല്യു.ടി.ഒ എക്സിക്യൂട്ടീവ് കൗൺസിലിന്‍റെ 122ാാമത് സെഷനിലാണ് അഭിമാനകരമായ ഈ അംഗീകാരം. അഫിലിയേറ്റ് അംഗമാകുന്നതിലൂടെ, സുസ്ഥിര ടൂറിസം മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധമായ 470ലധികം ഓർഗനൈസേഷനുകളുടെ ആഗോള ശൃംഖലയിൽ ഐ.സി.എൽ അംഗത്വം നേടിയതായി എം.ഡി ഉമ അനിൽകുമാർ വ്യക്‌തമാക്കി. ഡയറക്ടർ അമൽജിത് മേനോൻ, ജനറൽ മാനേജർ റിയാന എന്നിവർ പങ്കെടുത്തു. ‘ഐക്യരാഷ്ട്ര സഭ അംഗീകാരം ആഗോള നേതാക്കളുമായി സഹകരിക്കാനും മികച്ച സമ്പ്രദായങ്ങൾ പങ്കിടാനും കൂടുതൽ സുസ്ഥിരമായ ടൂറിസം മേഖലയിലേക്ക് സംഭാവന നൽകാനും വേദി നൽകുന്നു. ഫലപ്രദവും ഉത്തരവാദിത്തമുള്ളതുമായ യാത്രാ അനുഭവങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഉമ അനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.