Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമകൾ പന്ത്രണ്ടാംതരം...

മകൾ പന്ത്രണ്ടാംതരം പാസായ ദിവസം പിതാവ് ഷാർജയിൽ​ കുഴഞ്ഞുവീണ്​ മരിച്ചു

text_fields
bookmark_border
മകൾ പന്ത്രണ്ടാംതരം പാസായ ദിവസം പിതാവ് ഷാർജയിൽ​ കുഴഞ്ഞുവീണ്​ മരിച്ചു
cancel

ഷാർജ: മകളുടെ സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷ ഫലം വന്നതിന്​ പിന്നാലെ പിതാവ്​ ഷാർജയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കൂത്താട്ടുകുളം വടകര ഒലിയപുരം പാലച്ചുവട്ടിൽ ജോസ്​ വർഗീസാണ്​ (55) മരിച്ചത്​. നാട്ടിൽ വിദ്യാർഥിനിയായ​ മകൾ ഡോണ എലിസബത്ത്​ 96 ശതമാനം മാർക്കോടെ വെള്ളിയാഴ്​ചയാണ് വിജയിച്ചത്​.

ഫലം അറിഞ്ഞതിന്​ പിന്നാലെ സുഹൃത്തുക്കൾക്ക്​ മധുര വിതരണം നടത്തിയിരുന്നു. എന്നാൽ, രാത്രിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ്​ മരണകാരണം. ഷാർജ സെൻറ് മേരീസ് യാക്കോബായ സിറിയൻ സൂനോറോ പാത്രിയർക്കൽ കത്തീഡ്രൽ ഇടവകാംഗവും മുൻ ട്രസ്​റ്റിയും ഓഡിറ്ററുമായിരുന്നു.

മൃതദേഹം കുവൈത്ത്​ ഹോസ്​പിറ്റലിൽ. നാട്ടിലെത്തിച്ച്​ സംസ്​കരിക്കുമെന്ന്​ ഇടവക മാനേജിങ്​ കമ്മിറ്റി അറിയിച്ചു. ഭാര്യ: മിനി ജോസ്​. മക്കൾ: ഡിയോൺ ജോർജി ജോസ്​, ഡോണ എലിസബത്ത്​ ജോസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah death
News Summary - Keralite died in Sharjah just after daughter's plus 2 results
Next Story