ഖലീഫാസാറ്റ്; യു.എ.ഇയുടെ സ്വന്തം സാറ്റ്ലൈറ്റ് ഒരുങ്ങുന്നു
text_fieldsദുബൈ: യു.എ.ഇ തദ്ദേശീയമായി നിർമ്മിക്കുന്ന കൃത്രിമോപഗ്രഹം ഖലീഫാസാറ്റിെൻറ നിർമാണ പുരോഗതി യു.എ.ഇ. വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിലയിരുത്തി. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻറർ (എം.ബി.ആർ.എസ്.സി) സന്ദർശിച്ച അദ്ദേഹം ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.
അറബ് രാജ്യങ്ങളിൽ വിദേശ സഹായമില്ലാതെ ഉപഗ്രഹം നിർമിക്കാൻ കഴിവ് നേടിയ എഞ്ചിനീയർമാർ യു.എ.ഇയിലെയാണെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ സാേങ്കതികവിദ്യയിൽ രാജ്യത്തെ യുവതലമുറ കൈവരിച്ച ഉയർന്ന നിലവാരമാണ് ഇത് സൂചിപ്പിക്കുന്നത്. ശാസ്ത്ര^സാേങ്കതിക രംഗത്തിെൻറ ഭാവി വികാസത്തിന് ശക്തമായ അടിത്തറയിടാൻ ഇത് ഉപകരിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ബഹിരാകാശ വിപണിയിൽ യു.എ.ഇയുടെ വളർച്ച കരുത്തുറ്റതാണ്. ഇത് രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥക്കും ഗുണം ചെയ്യും.
ഖലീഫസാറ്റ് യു.എ.ഇക്കും അറബ് ജനതക്കും മാത്രമല്ല ലോകത്തെ മനുഷ്യർക്ക് മുഴുവർ ഗുണം ചെയ്യുമെന്നും അേദ്ദഹം ചൂണ്ടിക്കാട്ടി. എം.ബി.ആർ.എസ്.സി ചെയർമാൻ ഹമദ് ഉബൈദ് അല മൻസൂരിയുടെ നേതൃത്വത്തിൽ ശൈഖ് മുഹമ്മദിന് സ്വീകരണം നൽകി. സെൻറർ ചുറ്റിനടന്ന് കണ്ട അദ്ദേഹത്തിന് ഖലീഫസാറ്റിെൻറ പ്രത്യേകതകൾ ശാസ്ത്രജ്ഞർ വിശദീകരിച്ചുകൊടുത്തു.
ദുബൈ ഒന്ന്, ദുബൈ രണ്ട് എന്നീ ഉപഗ്രഹങ്ങൾക്ക് ശേഷം എം.ബി.ആർ.എസ്.സി. സ്വന്തമാക്കുന്ന മൂന്നാമത് ഉപഗ്രഹമാണ് ഖലീഫാസാറ്റ്. നിർമാണം പൂർത്തിയാക്കി പരീക്ഷണങ്ങളും കഴിഞ്ഞാൽ ഉപഗ്രഹം ജപ്പാനിലേക്ക് കൊണ്ടുപോകും. മിറ്റ്സുബിഷിയുടെ റോക്കറ്റിലായിരിക്കും ഇത് ബഹിരാകാശത്ത് എത്തിക്കുക. ഭൂമിയിൽ നിന്ന് 613 കിലോമീറ്റർ അകലെയായിരിക്കും ഇതിെൻറ സ്ഥാനം. 2013 ലാണ് ഖലീഫസാറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ എടുക്കാൻ ശേഷിയുള്ള കാമറ ഘടിപ്പിച്ച ഉപഗ്രഹമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.