ഖലീഫ ഫൗണ്ടേഷന് യൂസുഫലിയും ബി.ആർ. ഷെട്ടിയും 50 ലക്ഷം ദിർഹം വീതം നൽകി
text_fieldsഅബൂദബി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യു.എ.ഇയിലെ ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷന് യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാർ വൻ തുക സംഭാവന നൽകി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി, യു.എ.ഇ എക്സ്ചേഞ്ച് ചെയർമാൻ ഡോ. ബി.ആർ. ഷെട്ടി എന്നിവരാണ് 50 ലക്ഷം ദിർഹം (ഏകദേശം 9.5 കോടി രൂപ )വീതം ഫൗണ്ടേഷനിലേക്ക് സംഭാവന നൽകിയത്.
യു.എ.ഇ ആസ്ഥാനമായ ഇന്ത്യൻ ബിസിനസുകാരുടെ ഉദാരതയെ ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ മുഹമ്മദ് ഹാജി ആൽ ഖൂരി അഭിനന്ദിച്ചു. യു.എ.ഇ നേതാക്കളുടെ ആഹ്വാനത്തിന് അതിവേഗമുള്ള ്പ്രകരണമാണ് അവർ നടത്തിത്. ഫൗണ്ടേഷനിൽ അവർക്കുള്ള പിന്തുണയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.