ഖലീൽ ജിബ്രാന്റെ വിസ്മയങ്ങൾ ഓൺലൈനിൽ കാണാം
text_fieldsഷാർജ: ഖലീൽ ജിബ്രാന്റെ സ്വന്തം കൈപ്പടയിൽ തയാറായ കലാസൃഷ്ടികൾ നേരിൽ കാണാത്തവർ നിരാശപ്പെടേണ്ട. ഷാർജ ഹൗസ് ഓഫ് വിസ്ഡമിൽ നടന്ന എക്സിബിഷൻ സമാപിച്ചതിന് പിന്നാലെ വിർച്വൽ പ്രദർശനം തുടങ്ങിയിരിക്കുകയാണ് ഷാർജ. https://www.gkg.houseofwisdom.ae എന്ന ലിങ്ക് വഴി ആർക്കും ഖലീൽ ജിബ്രാന്റെ യഥാർഥ കലാസൃഷ്ടികൾ കാണാൻ കഴിയും.
ഖലീൽ ജിബ്രാന്റെ 140ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പ്രദർശനം നടക്കുന്നത്. ജിബ്രാന്റെ 34 യഥാർഥ കലാസൃഷ്ടികളും കൈയെഴുത്തുപ്രതികളും ചിത്രക്കുറിപ്പുകളും പ്രദർശനത്തിൽ ഉൾപ്പെടുന്നു. ആദ്യമായാണ് ഇത്തരമൊരു വെർച്വൽ എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
1923ൽ അച്ചടിക്കുകയും നൂറിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ മഹത്തായ ഓപസ് ദി, പ്രവാചകന്റെ ഗാലി പ്രൂഫ്, പ്ലേറ്റ് പ്രൂഫ് എന്നിവയും 1933ലെ തുടർഭാഗമായ ദ ഗാർഡൻ ഓഫ് ദ പ്രൊഫറ്റിന്റെ യഥാർഥ അറബി കൈയെഴുത്തു പ്രതികളും പ്രദർശനത്തിൽ ഉൾപ്പെടുന്നു. ജിബ്രാന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ‘എ വിൻഡോ ടു ദ സോൾ: ജിബ്രാൻ ഖലീൽ ജിബ്രാൻ’ പ്രദർശനവും നടന്നിരുന്നു. നാലു മാസത്തോളം നീണ്ടുനിന്ന ഈ പ്രദർശനം കാണാൻ 12,956 സന്ദർശകരെത്തിയിരുന്നു. ഇതിനു ശേഷമാണ് വെർച്വൽ പ്രദർശ
നം ആരംഭിച്ചത്.ജിബ്രാൻ ഖലീൽ ജിബ്രാൻ മ്യൂസിയം പുനഃസ്ഥാപിക്കുന്നതിനും അതിന്റെ ശേഖരങ്ങളും കലാരൂപങ്ങളും സംരക്ഷിക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിക്കുന്നതിനും ശൈഖ് സുൽത്താൻ സഹായം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.