ഒട്ടകമത്സരത്തിൽ ശ്രദ്ധേയയായി ഖൗല അൽ ബലൂഷി
text_fieldsഷാർജ: തിളക്കുന്ന മണൽപ്പരപ്പിലൂടെ ഒട്ടകത്തെ 'പറത്തി'വരുന്ന ഖൗല അൽ ബലൂഷിയെന്ന 28കാരിയോട് ഒട്ടകത്തെ ഏതു മൃഗത്തോടാണ് ഉപമിക്കുകയെന്ന് ചോദിച്ചാൽ ലാളിത്യമുള്ള ശാന്തനായ പൂച്ചയോട് എന്നായിരിക്കും പ്രതികരണം. ആലിംഗനം ചെയ്യാനും ചുംബിക്കാനും സംസാരിക്കാനും ബഹുമാനത്തോടെ പെരുമാറാനും ഒട്ടകത്തെ കഴിഞ്ഞേയുള്ളൂ മറ്റെന്തും എന്നാണ് അവരുടെ പക്ഷം.
യു.എ.ഇയിൽ ജനിച്ചുവളർന്നിട്ടും നാലു മാസം മുമ്പുവരെ ഒട്ടകപ്പുറത്ത് കയറിയിരുന്നില്ല. കഴിഞ്ഞ ഡിസംബറിൽ മരുഭൂമിക്ക് കുറുകെ സഞ്ചരിക്കുന്ന ഒട്ടകയാത്രക്കാരെക്കുറിച്ചുള്ള കുറിപ്പ് ഓൺലൈനിൽ കണ്ടതിനുശേഷമാണ് ഒട്ടകപ്രേമം തലക്കുപിടിച്ചത്.
പൈതൃകത്തെക്കുറിച്ചും ബദുവിയൻ ജീവിതത്തിൽ ഒട്ടകങ്ങൾ എങ്ങനെയാണ് പ്രധാന പങ്ക് വഹിച്ചതെന്നതിനെക്കുറിച്ചും കൂടുതൽ അറിയാനുള്ള മാർഗമാണിത്. പരിശീലനത്തിനായി മിക്ക ദിവസവും വൈകീട്ട് നാലിന് അൽ മർമൂം റേസ് ട്രാക്കിലേക്ക് ഇറങ്ങുമെന്ന് ബലൂഷി പറഞ്ഞു.
കഴിഞ്ഞ വാരാന്ത്യത്തിൽ, ദുബൈയിൽ നടന്ന ഒട്ടകമത്സരത്തിൽ പുരുഷന്മരുമായി ചേർന്ന് മത്സരിക്കുന്ന ആദ്യ ഇമാറാത്തി വനിതകളിൽ ഒരാളായി അവർ. ഒട്ടകങ്ങളെക്കുറിച്ച് ചിന്തിച്ച് ഉറങ്ങുകയും അവയെക്കുറിച്ച് ചിന്തിച്ച് ഉണരുന്നതുമാണ് ഇപ്പോൾ ദിനചര്യയെന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.