ജലകണങ്ങൾ നൃത്തമാടുന്ന ഖോർഫക്കാൻ ആംഫി തീയറ്റർ
text_fieldsഷാർജ എമിറേറ്റിലെ സാംസ്കാരിക നാഴിക കല്ലുകളിൽ കലാപരമായ കൂട്ടിച്ചേർക്കലാണ് ഖോർഫക്കാൻ ആംഫി തീയറ്റർ. നഗരത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായ ആംഫി തിയറ്ററിെൻറ കെട്ടിടം ഖോർഫാക്കൻ നഗരത്തിെൻറ കടൽത്തീരത്തിന് അഭിമുഖമായി 'അൽ സയ്യിദ്' പർവത ചുവട്ടിലാണ് സ്ഥിതിചെയ്യുന്നത്. 190,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ആംഫി തീയറ്റർ നിർമ്മിച്ചിരിക്കുന്നത്. ലൈറ്റിങിലും ശബ്ദ വിന്യാസത്തിലും ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
തിയ്യറ്ററിനകത്ത് എന്തു പരിപാടി നടന്നാലും പുറത്ത് ജല നൃത്തം നിലക്കില്ല. 45 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ളതാണ് വെള്ളച്ചാട്ടം. സമുദ്രനിരപ്പിൽ നിന്ന് 43 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. നിരവധി ജാലകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇത്. ഗുഹയിൽ നിന്ന് കുതിച്ചൊഴുകി വെള്ളം താഴ്വരയിലേക്ക് ചുവടു വെക്കുന്നു. ഖോർഫക്കാനിലെ വിനോദസഞ്ചാര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറിയിട്ടുണ്ട് വെള്ളച്ചാട്ടം. 3600 പേരെ ഉൾക്കൊള്ളുന്ന വേദിയുടെ രൂപകൽപ്പന സവിശേഷമാണ്.
80ൽ അധികം സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്ന റെസ്റ്റാറൻറും കഫേയുമുണ്ടിവിടെ. ഖോർഫക്കാൻ ബീച്ചിെൻറ പനോരമിക് കാഴ്ച അതി മനോഹരമാണ്. 30ലധികം സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്ന ഔട്ട്ഡോർ സൈറ്റ്, സേവന മുറി എന്നിവ ഉൾപ്പെടുന്നു. അർദ്ധവൃത്താകൃതിയിലുള്ള ഘടനയിൽ 234 കമാനങ്ങളും 295 നിരകളും ഉൾക്കൊള്ളുന്ന ശിലാഫലകം ഉണ്ട്. സന്ദർശകരുടെ ഇഷ്ട മേഖലയാണ് ആംഫി തിയറ്ററും മറ്റു നിർമിതികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.