ഖോര്‍കല്‍ബ മാന്‍ഗ്രൂവ് സെൻറര്‍
text_fieldsഎട്ടുവര്‍ഷത്തോളമായി അടച്ചിട്ടിരുന്ന കല്‍ബയിലെ ഖോര്‍കല്‍ബ കണ്ടല്‍കാട് അതി മനോഹരമായി നവീകരിച്ച ശേഷം കഴിഞ്ഞ ഏപ്രിലിലാണ് സന്ദര്‍ശകര്‍ക്കായി ഷാര്‍ജ ഭരണാധികാരി തുറന്നുകൊടുത്തത്. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും കണ്ടല്‍കാടുകളെ കുറിച്ച് പഠിക്കാനും മനസിലാക്കാനും ഉതകുന്ന തരത്തില്‍ അതി മനോഹരമായിട്ടാണ് ഇവിടം സജ്ജീകരിച്ചിട്ടുള്ളത്. വിവിധതരം സമുദ്ര ജീവികളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രമായ ഒരു തടാകമാണിത്. പരിസ്ഥിതിയെയും പ്രകൃതിയെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കാനുള്ള ഷാര്‍ജയുടെ മികവ് ഒന്നുകൂടി വിളിച്ചറിയിക്കുന്നതാണ് ഖോര്‍കല്‍ബ മാന്‍ഗ്രൂവ് സെൻറര്‍. പാരിസ്ഥിതിക ജൈവവൈവിധ്യത്തെ പിന്തുണക്കുന്നതിനും പ്രാദേശിക വന്യജീവികളെ സംരക്ഷിക്കുന്നതിനുമുള്ള ഷാർജയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ കണ്ടൽ കേന്ദ്രം.
നിരവധി സന്ദര്‍ശകരാണ് ദിവസവും ഇവിടെ എത്തുന്നത്. കണ്ടല്‍കാടുകളില്‍ കാണാറുള്ള നിരവധി ജീവജാലങ്ങളെ കുറിച്ച് മനസിലാക്കാനും പഠിക്കാനും പറ്റുന്ന രൂപത്തില്‍ മ്യൂസിയവും സ്ഥാപിച്ചിട്ടുണ്ട്. തടാകത്തിന് മുകളിലൂടെ നടന്ന് കണ്ടൽകാടും പരിസരപ്രദേശങ്ങളും വീക്ഷിക്കാവുന്ന രീതിയില്‍ മരംകൊണ്ട് നിര്‍മിച്ചിട്ടുള്ള രണ്ടു കിലോമീറ്ററോളം നീളത്തിലുള്ള നടപ്പാതയിലൂടെ യാത്ര നല്ല ഒരനുഭവമാണ് നല്‍കുക. മാന്‍ഗ്രൂവ് സെൻറനോട് ചേര്‍ന്ന് കുട്ടികള്‍ക്ക് കളി സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്. ഫുജൈറയില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മാന്‍ഗ്രൂവ് സെൻററിലെക്കുള്ള പ്രവേശന ഫീസ് മുതിര്‍ന്നവര്‍ക്ക് പതിനഞ്ചു ദിര്‍ഹമാണ്. പന്ത്രണ്ടു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 6.30 വരെയാണ് ഇവിടെ പ്രവേശനം. തിങ്കളാഴ്ചയും അവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.