ഇന്ത്യൻ വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം; വിചാരണ തുടങ്ങി
text_fieldsദുബൈ: ഇന്ത്യൻ വ്യവസായിയെ തട്ടിക്കൊണ്ടുപോയി 19 ലക്ഷം ദിർഹം കവർന്ന സംഭവത്തിൽ ദുബൈയിലെ കോടതിയിൽ വിചാരണ ആരംഭിച്ചു. 48കാരനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പിടിയിലായ എട്ട് ഇന്ത്യക്കാരുടെ വിചാരണയാണ് ആരംഭിച്ചത്. ദുബൈയിെല നായിഫിലായിരുന്നു സംഭവം. മൂന്നു പേർ പൊലീസ് വേഷത്തിലെത്തിയപ്പോൾ ബാക്കിയുള്ളവർ സാധാരണ വേഷത്തിലാണ് എത്തിയത്.
കൊമേഴ്സ്യൽ ലൈസൻസ് വാങ്ങാനെന്ന വ്യാജേന സ്ഥാപനത്തിനുള്ളിൽ കയറിയ പ്രതികൾ വ്യവസായിയുമായി മനഃപൂർവം സംഘർഷമുണ്ടാക്കി. ഇതിനിടെ മൊബൈൽ േഫാണും സേഫിെൻറ താക്കോലും പിടിച്ചുവാങ്ങുകയും പണം കൈക്കലാക്കുകയും ചെയ്തു. തുടർന്ന് റാഷിദീയ പൊലീസ് സ്റ്റേഷനിലേക്ക് വരാൻ വ്യവസായിയോടും ജീവനക്കാരോടും ആവശ്യപ്പെട്ടു. ഇതനുസരിച്ച് കാറിൽ അവരോടൊപ്പം പോകുന്നതിനിടെ വഴിയിൽ നിർത്തി. സൂപ്പർ മാർക്കറ്റിൽ നിന്ന് എനർജി ഡ്രിങ്ക് വാങ്ങാൻ വ്യവസായിയോട് ആവശ്യപ്പെട്ടു. ഇതിനായി സൂപ്പർമാർക്കറ്റിലേക്ക് പോയസമയത്ത് സംഘം മുങ്ങുകയായിരുന്നു. ഓഫിസിൽ വിളിച്ചന്വേഷിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. വ്യവസായിയുടെ പരാതിയിൻമേൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ എട്ടംഗ സംഘം കുടുങ്ങുകയായിരുനുന. അടുത്ത വാദം കേൾക്കൽ 22ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.