ചെന്നിത്തലക്ക് സംശയമുണ്ടായത് കിഫ്ബി നടപ്പാകുമെന്നായപ്പോൾ – മന്ത്രി തോമസ് െഎസക്
text_fieldsഅബൂദബി: കിഫ്ബിയെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഇതുവരെ സംശ യമൊന്നുമുണ്ടായിരുന്നില്ലെന്നും ഇപ്പോൾ സംശയം വന്നത് പദ്ധതി നടക്കുമെന്ന് കണ്ടതി നാലാണെന്നും കേരള സംസ്ഥാന ധനമന്ത്രി തോമസ് െഎസക്. അബൂദബി കേരള സോഷ്യൽ സെൻറർ ബു ധനാഴ്ച സംഘടിപ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ പദ്ധതിയിൽ 28000 കോടി രൂപയുടെ ടെൻഡർ വിളിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇൗ വർഷം മുതൽ പദ്ധതി നടപ്പാകും. എതിർപ്പ് അധിക കാലം നിലനിൽക്കില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വേറൊരു സർക്കാർ വന്നാലും കിഫ്ബി പദ്ധതി മാറ്റാനാകില്ല. ജനകീയാസൂത്രണത്തെ കുറിച്ച് എന്തെല്ലാം വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. ഭരണം മാറിയപ്പോൾ എല്ലാവരും വിചാരിച്ചു ജനകീയാസൂത്രണത്തിെൻറ കഥ തീർന്നുവെന്ന്. എന്നാൽ, ഒരു മാറ്റവുമുണ്ടായില്ല. ബജറ്റിൽനിന്ന് പദ്ധതികൾ പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ 20ഒാ 25ഒാ വർഷമെടുക്കും. ഇപ്പോൾ ചെയ്താൽ ഇൗ തലമുറക്ക് കൂടി ഗുണമുണ്ട്. കുറേ കഴിഞ്ഞ് ചെയ്യുേമ്പാൾ ചെലവ് വർധിക്കുകയും ചെയ്യും. ഇതൊന്നും പ്രതിപക്ഷ നേതാവിന് എത്ര പറഞ്ഞാലും മനസ്സിലാകില്ല. അദ്ദേഹം ഉറക്കം നടിക്കുന്നതിനാൽ ബോധ്യപ്പെടുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.
അടുത്ത മാസം യു.എ.ഇയിലെ സംഘടനകളുടെ യോഗം വിളിക്കും
അബൂദബി: യു.എ.ഇയിലെ എല്ലാ സംഘടനകളെയും അടുത്ത മാസം യോഗത്തിന് വിളിക്കുമെന്ന് നധകാര്യ മന്ത്രി തോമസ് െഎസക്. അതിനായി താൻ അടുത്ത മാസം യു.എ.ഇ സന്ദർശിക്കും. സംഘടനകളെ നാട്ടിൽനിന്നു തന്നെ കത്തയച്ച് ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു. വാർഡടിസ്ഥാനത്തിൽ വരെ പ്രവാസികൾക്കിടയിൽ സംഘടനയുണ്ട്. അതിനാൽ സ്വന്തം നാട്ടിലെ സ്കൂളുകൾക്ക് കെട്ടിടം പണിയുകയോ മറ്റു വികസന പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യണമെങ്കിൽ സംഘടനകൾക്ക് സ്പോൺസർ ചെയ്യാം. ഇതിനായി ഒരാളും പണം വെറുതെ നൽകേണ്ടതില്ല. സംഘടനയുടെ നേതൃത്വത്തിൽ ആളുകളെ പ്രവാസി ചിട്ടിയിൽ ചേർത്താൽ മതി. പദ്ധതി ഉദ്ഘാടന ഫലകത്തിൽ സംഘടനയുടെ പേര് ഉൾപ്പെടുത്തും. ബാങ്കിൽ പണമിടുന്നതിനേക്കാൾ ലാഭകരമാണ് പ്രവാസി ചിട്ടിയിൽ ചേരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.