ട്വൻറി20 ലോകകപ്പ്: കിവികൾക്ക് വിജയ സാധ്യത –ഗാംഗുലി
text_fieldsഷാർജ: കായിക ലോകത്ത്, പ്രത്യേകിച്ച് ക്രിക്കറ്റിൽ മുൻകൂട്ടിയുള്ള പ്രവചനം നൂറുശതമാനം ശരിയാവണമെന്നില്ലെന്നും ചില സാധ്യതകളും സന്ദർഭങ്ങളും നോക്കിയാൽ ഞായറാഴ്ചത്തെ ലോകകപ്പ് ട്വൻറി20യിൽ ന്യൂസീലൻഡിനാണ് വിജയ സാധ്യതയെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡൻറുമായ സൗരവ് ഗാംഗുലി. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 'ദാദ-അൺ പ്ലഗ്ഡ്' എന്ന പരിപാടിയിൽ സദസ്സുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സെമിയിൽപോലും എത്താതെയുള്ള ഇന്ത്യയുടെ മടക്കം മനസ്സിൽ മുറിവായി. ആസ്ട്രേലിയ മികച്ച ഫോമിൽതന്നെയാണ്. ക്രിക്കറ്റിന് ചില നല്ല സമയങ്ങളുണ്ടെന്നും അങ്ങനെ നോക്കുകയാണെങ്കിൽ ഇത് ന്യൂസിലൻഡിെൻറ സമയമാണെന്നാണ് കരുതുന്നതെന്നും സൗരവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.