മൃതദേഹങ്ങളുടെ തുടർനടപടികൾക്ക് സഹായമൊരുക്കാൻ കെ.എം.സി.സി സമിതി
text_fieldsദുബൈ: ദുബൈയിൽ മരണപ്പെടുന്നവരുടെ അനന്തര കാര്യങ്ങൾ നിർവഹിക്കാൻ ദുബൈ കെ.എം.സി.സി കാർസർകോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഡിസീസ്ഡ് കെയർ യൂനിറ്റ് രൂപവത്കരിച്ചു. ചെയർമാനായി അഷ്റഫ് പാവൂരും ജനറൽ കൺവീനറായി ഇബ്രാഹിം ബേരികെയും കൺവീനർമാരായി സുഹൈൽ കോപ്പ, ഷബീർ കീഴൂർ, ബഷീർ പാറപ്പള്ളി, ഷബീർ കൈതക്കാട് എന്നിവരും പ്രവർത്തിക്കും. മൃതദേഹം ദുബൈയിൽ സംസ്കരിക്കുന്നതിനോ നാട്ടിലെത്തിക്കുന്നതിനോ ആവശ്യമായ നിയമ സഹായം ചെയ്യുന്നതിനാണ് സമിതിയെ തെരഞ്ഞെടുത്തത്.
ആശുപത്രി സംബന്ധമായ കാര്യങ്ങൾക്ക് സി.എച്ച്. നൂറുദ്ദിൻ കാഞ്ഞങ്ങാട് ചെയർമാനായും ഡോ. ഇസ്മായിൽ ജനറൽ കൺവീനറുമായ മെഡിക്കൽ കെയർ യൂനിറ്റ് പ്രവർത്തിച്ചുവരുന്നു. യോഗത്തിൽ ആക്ടിങ് പ്രസിഡൻറ് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച്. നൂറുദ്ദിൻ കാഞ്ഞങ്ങാട്, അബ്ദുറഹ്മാൻ ബീച്ചാരക്കടവ്, അഡ്വ. ഇബ്രാഹിം ഖലീൽ, കെ.പി. അബ്ബാസ് കളനാട്, സലാം തട്ടാനാച്ചേരി, ഫൈസൽ മൊഹ്സിൻ തളങ്കര, ജില്ല ട്രഷറർ ടി.ആർ. ഹനീഫ് മേൽപറമ്പ് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.