ഷാർജ ബുക്ക് ഫെയറിൽ കെ.എം.സി.സിയും ഇൻകാസും
text_fieldsഷാർജ: ഷാർജ ബുക്ക് ഫെയറിൽ ദുബൈ കെ.എം.സി.സിയുടെയും ഇൻകാസ് യു.എ.ഇ കമ്മിറ്റിയുടെയും സ്റ്റാൾ. ഹാൾ നമ്പർ ഏഴിലാണ് കെ.എം.സി.സി സ്റ്റാൾ (ZC 12). ഇതുസംബന്ധിച്ച അവലോകന യോഗത്തിൽ റഈസ് തലശ്ശേരി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ ഉദ്ഘാടനം നിർവഹിച്ചു.
ആക്ടിങ് സെക്രട്ടറി ഇസ്മായിൽ അരൂക്കുറ്റി, ഓർഗനൈസിങ് സെക്രെട്ടറി ഹംസ തൊട്ടിയിൽ, ഭാരവാഹികളായ ഒ.കെ. ഇബ്രാഹീം, മുഹമ്മദ് പട്ടാമ്പി, ഹനീഫ ചെർക്കള, മജീദ് മടക്കിമല, കെ.പി.എ. സലാം, എൻ.എ.എം. ജാഫർ (മിഡിലീസ്റ്റ് ചന്ദ്രിക), ഹിദായത്തുള്ള (ഗ്രേസ് ബുക്ക്സ്) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. അഷ്‌റഫ് കൊടുങ്ങല്ലൂർ സ്വാഗതവും മൊയ്‌ദു ചപ്പാരപ്പടവ് നന്ദിയും പറഞ്ഞു.ഏഴാം നമ്പർ ഹാളിൽ തന്നെയാണ് ഇൻകാസ് യു.എ.ഇ കമ്മിറ്റിയുടെ പ്രിയദർശിനി പബ്ലിക്കേഷൻസിെൻറ സ്റ്റാളും (ZC 19). പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രദർശിപ്പിക്കാനും വിൽപനക്കും അവസരം ഒരുക്കുമെന്ന് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.