അമ്പത് പേർക്ക് സൗജന്യ ഉംറയൊരുക്കി കെ.എം.സി.സി
text_fieldsദുബൈ: ചെറിയ വേതനത്തിന് ജോലി ചെയ്യുന്നവരും അമ്പത് വയസ്സ് പിന്നിട്ടവരുമായ സാധാരണക്കാരായ 50 പ്രവാസികൾക്ക് സൗജന്യ ഉംറക്കുള്ള അവസരമൊരുക്കി ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി. തിരഞ്ഞെടുക്കപ്പെട്ട തീർഥാടകർക്ക് ദുബൈ കെ.എം.സി.സിയിൽ ഒരുക്കിയ യാത്രയയപ്പ് സംഗമം മുസ്ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി പ്രസിഡന്റ് സൈനുദ്ദീൻ ചേലേരി അധ്യക്ഷത വഹിച്ചു.
കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയായി. ജില്ല ലീഗ് ട്രഷറർ മഹമൂദ് കാട്ടൂർ, സെക്രട്ടറി മഹമൂദ് അള്ളാംകുളം, എ.എം.ആർ പ്രോപ്പർട്ടീസ് മാനേജിങ് ഡയറക്ടർ ഷഫീഖ് അബ്ദുൽ റഹിമാൻ, ആജൽ ഗ്രൂപ് എം.ഡി എം.സി സിറാജ്, ദുബൈ സുന്നി സെന്റർ ജനറൽ സെക്രട്ടറി ഷൗക്കത്തലി ഹുദവി, ദുബൈ മർകസ് സെക്രട്ടറി ഡോ. അബ്ദുൽ സലാം സഖാഫി, ദുബൈ ഇസ്ലാഹി സെന്റർ പ്രതിനിധി ഹുസൈൻ കക്കാട്, സകരിയ ദാരിമി, ബെൻസ് മഹമൂദ് ഹാജി, പുന്നക്കൻ മുഹമ്മദലി, പി.കെ ഇസ്മായിൽ, ഇസ്മായിൽ ഏറാമല, റയീസ് തലശ്ശേരി, ഒ. മൊയ്തു, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ടി.പി മഹമൂദ് ഹാജി, എ.സി ഇസ്മായിൽ, ടി.പി അബ്ബാസ് ഹാജി, ഹംസ തൊട്ടി, ഒ.കെ ഇബ്രാഹിം, റഫീൽ പുഴാതി, പി.വി നാസർ മലപ്പുറം എന്നിവർ സംസാരിച്ചു.
ജില്ല ജനറൽ സെക്രട്ടറി റഹ്ദാദ് മൂഴിക്കര സ്വാഗതവും സെക്രട്ടറി റഫീഖ് കല്ലിക്കണ്ടി നന്ദിയും പറഞ്ഞു. ജില്ല കെ.എം.സി.സി ഭാരവാഹികളായ കെ.വി ഇസ്മായിൽ, എൻ.യു ഉമ്മർ കുട്ടി, പി.വി ഇസ്മായിൽ, റഫീഖ് കോറോത്ത്, ജാഫർ മാടായി, ഷംസീർ അലവിൽ, അലി ഉളിയിൽ, തൻവീർ എടക്കാട്, ഫൈസൽ മാഹി, ബഷീർ കാട്ടൂർ, ഫായിസ് മാട്ടൂൽ, നിസ്തർ ഇരിക്കൂർ, പി.കെ നിസാർ, ബഷീർ മട്ടന്നൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.