കെ.എം.സി.സി ചാർേട്ടർഡ് വിമാനത്തിന് പറക്കാനായില്ല
text_fieldsറാസല്‍ഖൈമ: യാത്രക്കാരുടെ ഏഴ് മണിക്കൂർ കാത്തിരിപ്പ് വിഫലമായി. 160 യാത്രക്കാരുമായി റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടിന് ചൊവ്വാഴ്ച്ച പുറപ്പെടേണ്ടിയിരുന്ന കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി ലഭിക്കാതിരുന്നതിനത്തെുടര്‍ന്ന് യാത്ര മുടങ്ങി. കെ.എം.സി.സി ഷാര്‍ജ അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ സര്‍വീസാണ് മുടങ്ങിയത്. ഇതോടെ, ഉച്ചക്ക് രണ്ട് മണി മുതൽ വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാരെ രാത്രി ഒമ്പതോടെ ഹോട്ടലിലേക്ക് മാറ്റി. സാങ്കേതിക പ്രശ്നം ഒഴിവാക്കി ഇന്ന് സർവീസ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഇര്‍ഷാദ് അഴീക്കോട് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.ഇന്നത്തേക്ക് ഷെഡ്യൂൾ ചെയ്തിരുന്ന മറ്റൊരു വിമാനം ഉൾപെടെ രണ്ട് വിമാനങ്ങളും ഇന്ന് തന്നെ സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു
യു.എ.ഇയില്‍ നിന്നുള്ള കെ.എം.സി.സിയുടെ പ്രഥമ സര്‍വീസാണ് ‘സാങ്കേതികത’യില്‍ മുടങ്ങിയത്. ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് വിമാനത്താവളത്തിൽ മണിക്കൂറോളം കാത്തിരുന്ന് നിരാശരായി മടങ്ങിയത്. വൈകുന്നേരം ആറിന് റാക് എയര്‍പോര്‍ട്ടില്‍ നിന്ന് സ്പേസ് ജെറ്റ് വിമാനം പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്.
ഇതേതുടർന്നാണ് രണ്ട് മണിക്ക് തന്നെ യാത്രക്കാർ ഇവിടെ എത്തിയത്. കോവിഡിനെ തുടർന്ന് എങ്ങിനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന് കൊതിച്ചെത്തിയവർക്കാണ് സാേങ്കതികത വില്ലനായത്. രാത്രി 11.30ന് പുറപ്പെടുമെന്നായിരുന്നു ഒടുവിൽ അറിയിച്ചിരുന്നത്. എന്നാൽ, . നിശ്ചിത സമയം കഴിഞ്ഞും കേരളത്തിലേക്ക് പുറപ്പെടേണ്ട വിമാനം റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയില്ല. അവസാന നിമിഷം വരെ യാത്രക്കാർ പ്രതീക്ഷയിലായിരുന്നെങ്കിലും രാത്രി ഒമ്പതോടെ സർവീസ് മാറ്റിവെക്കുന്നുവെന്ന അറിയിപ്പ് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.