കെ.എം.സി.സി ഫുട്ബാൾ മെയ് 13ന്
text_fieldsഅൽ ഐൻ: അൽ ഐൻ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന നാലാമത് അബ്ദുല്ല മാസ്റ്റർ തേഞ്ഞിപ്പലം മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് മേയ് 13ന് വൈകീട്ട് നാല് മുതൽ അൽ ഐൻ ഇക്കോ സ്ട്രിയൽ ഷൂട്ടിങ് ക്ലബ് സ്റ്റേഡിയത്തിൽ നടക്കും. അൽ ഐനിലെ 16ഓളം ടീമുകൾ പങ്കെടുക്കും. അൽ ഐനിലെ സ്കൂളുകളിലെ അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ മത്സരങ്ങളും വടംവലി, വെറ്ററൻ ഫുട്ബാൾ എന്നീ മത്സരങ്ങളും ഉണ്ടായിരിക്കും.
70 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ല പ്രസിഡന്റ് മജീദ് പറവണ്ണ അധ്യക്ഷത വഹിച്ചു. അൽ ഐൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ശിഹാബുദ്ധീൻ തങ്ങൾ ബാ അലവി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ബീരാൻ കുട്ടി കരേക്കാട്, സെക്രട്ടറി സലാം, ടൂർണമെന്റ് കോഓഡിനേറ്റർ കോയ, ഇഖ്ബാൽ, നൗഷാദ് തങ്ങൾ എന്നിവർ സംസാരിച്ചു. ഫിറോസ് ബാബു, അഷ്റഫ് കേതൊടി, അവാഫി കോയ, മുനവ്വർ പൊന്നാനി, മുസ്തഫ പുല്ലാട്ടിൽ, ഹുസൈൻ അത്തിപ്പറ്റ, മുജീബ്, സലാം, അബ്ദുൽ ഗഫൂർ, അലവിക്കുട്ടി, അനീഷ്, നൗഷാദ്, സിദ്ധീഖ്, സൈനു തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി സലീം മണ്ടായപ്പുറം സ്വാഗതവും ട്രഷറർ സുലൈമാൻ ചേകന്നൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.