അഗ്നിരക്ഷസേനക്ക് ഡിങ്കി ബോട്ട് നൽകി കെ.എം.സി.സി
text_fieldsദുബൈ: ദുരന്തഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് മഞ്ചേരി അഗ്നിരക്ഷസേനക്ക് ഡിങ്കി ബോട്ട് നൽകി ഷാർജ കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി മഞ്ചേരി അഗ്നിരക്ഷ നിലയം അസി. സ്റ്റേഷൻ ഓഫിസർ ഷിഹാബുദ്ദീന് ഡിങ്കി ബോട്ട് കൈമാറി ഉദ്ഘാടനം ചെയ്തു. രാജീവ് യൂത്ത് ഫൗണ്ടേഷൻ ചെയർമാൻ റഷീദ് പറമ്പൻ മുഖ്യപ്രഭാഷണം നടത്തി.
ആർ.ജെ. ഫസലു മുഖ്യാതിഥിയായിരുന്നു. നഗരസഭാംഗം അഡ്വ. ബീന ജോസഫ്, മുസ്ലിംലീഗ് മഞ്ചേരി മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ.കെ.ബി. മുഹമ്മദാലി, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സാജറുദ്ദീൻ മൊയ്തു, രാജീവ് യൂത്ത് ഫൗണ്ടേഷൻ ഭാരവാഹികളായ വഹാബ് എന്ന ബാവ, മുഹമ്മദ് കൈഫ്, മഞ്ചേരി അഗ്നിരക്ഷ നിലയം അംഗങ്ങളായ സലിം കണ്ണൂക്കാരൻ, ഹബീബ് റഹ്മാൻ, മെഹബൂബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.
രാജീവ് യൂത്ത് ഫൗണ്ടേഷൻ ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ ഷിബിൻ മുഹമ്മദാണ് ഇത്തരമൊരു ആവശ്യം കെ.എം.സി.സിയെ അറിയിച്ചത്. ഷാർജ കെ.എം.സി.സി. ബാലുശ്ശേരി മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി, സാദിഖ് ബാലുശ്ശേരി, പ്രസിഡൻറ് റിയാസ് കാന്തപുരം, ട്രഷറർ റസാഖ് എരമംഗലം എന്നിവർ ആശംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.