കെ.എം.സി.സി ഉപകരണങ്ങൾ കൈമാറി
text_fieldsദുബൈ: മെഡിക്കൽ എമർജൻസി കൈകാര്യം ചെയ്യുന്നതിൽ കേരള സർക്കാറിനെ സഹായിക്കാൻ കെ.എം.സി.സി യു.എ.ഇ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഉപകരണങ്ങൾ നോർക്കക്ക് കൈമാറി.
സഹായം സമാഹരിക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് 500 പൾസ് ഓക്സിമീറ്ററുകളും രണ്ടു വെൻറിലേറ്ററുകളും തയാറായത്. ആദ്യഘട്ട ഉപകരണങ്ങൾ നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫക്കു കൈമാറിയെന്നും കൂടുതൽ സഹായമെത്തിക്കുമെന്നും നാഷനൽ കമ്മിറ്റി പ്രസിഡൻറ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി അൻവർ നഹ എന്നിവർ അറിയിച്ചു.
കോവിഡ് രോഗികൾ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിൽ ഓക്സിജൻ ലഭ്യത മുൻകൂട്ടി ഉറപ്പാക്കാൻ കേരള സർക്കാർ ശ്രമം ആരംഭിച്ചു. ഇതിനായി കെ.എം.സി.സി ഉൾപ്പെടെ പ്രവാസി സംഘടനകളുടെ സഹകരണം മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
കോവിഡ് രൂക്ഷമായേക്കാവുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഓക്സിജന്‍ പ്ലാൻറുകൾ 24 മണിക്കൂറും പ്രവര്‍ത്തിക്കുകയാണ്. കൂടുതൽ സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയിരിക്കുക എന്നതാണ് നമ്മുടെ മുന്നിലെ വഴി. കൂടുതൽ സഹായങ്ങൾ സമാഹരിച്ചു നൽകാൻ കെ.എം.സി.സി പദ്ധതികൾ ആവിഷ്കരിച്ചുവരുകയാണെന്നും പുത്തൂർ റഹ്മാൻ അറിയിച്ചു. യു.എ.ഇ കെ.എം.സി.സി നേതാക്കളായ ശംസുദ്ദീൻ ബിൻ മുഹിയിദ്ദീൻ, പുത്തൂർ റഹ്മാൻ, അൻവർ നഹ, അൻവർ അമീൻ, ജാബിർ വഹാബ് എന്നിവർ ചേർന്നാണ് സഹായം കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.