കെ.എം.സി.സി അധ്യാപകരെ ആദരിക്കുന്നു
text_fieldsഅബൂദബി: ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് യു.എ.ഇയില്‍ 25 വര്‍ഷം അധ്യാപനമേഖലയില്‍ സേവനം അനുഷ്ഠിച്ച മലപ്പുറം ജില്ലയില്‍നിന്നുള്ള അധ്യാപകരെ ആദരിക്കുമെന്ന് അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തക്രീം എന്ന പേരില്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒക്ടോബര്‍ 20 വെള്ളിയാഴ്ച രാത്രി ഏഴിന് മലപ്പുറം ജില്ല കെ.എം.സി.സി എജുക്കേഷന്‍ വിങ്ങാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, യു.എ.ഇ എഴുത്തുകാരി ഫാത്തിമ അല്‍ മസ്റൂയി, വിവിധ എമിറേറ്റുകളില്‍നിന്നായി മലപ്പുറം ജില്ലയില്‍നിന്നുള്ള 25ഓളം അധ്യാപകര്‍, വിവിധ സ്കൂള്‍ പ്രതിനിധികള്‍, സംഘടന ഭാരവാഹികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, കെ.എം.സി.സി കേന്ദ്ര-സംസ്ഥാന-ജില്ല നേതാക്കള്‍ തുടങ്ങിയവർ പങ്കെടുക്കും. ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച വിഡിയോ ഡോക്യുമെന്ററി പ്രദര്‍ശനവും, വിദ്യാഭ്യാസമേഖലയിലെ പ്രമുഖരുടെ പ്രഭാഷണവും പ്രബന്ധരചന, വിഡിയോ ആശംസ, ചിത്രരചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
ഷുക്കൂറലി കല്ലുങ്ങല്‍, അസീസ് കാളിയാടന്‍, ടി.കെ. അബ്ദുല്‍ സലാം, ഷാഹിദ് ബിന്‍ മുഹമ്മദ് ചെമ്മുക്കന്‍, അഷ്റഫ് അലി പുതുക്കുടി, റോയ് രാജ്, മുഹ്യുദ്ദീന്‍ ചോലശ്ശേരി, സാല്‍മി പരപ്പനങ്ങാടി, നൗഷാദ് തൃപ്രങ്ങോട്, വി.പി. ഹാരിസ്, അബൂദബി സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ ഖാദര്‍ ഒളവട്ടൂര്‍, ജില്ല ഭാരവാഹികളായ കുഞ്ഞിപ്പ മോങ്ങം, നാസര്‍ വൈലത്തൂര്‍, ഹസ്സന് അരീക്കന്‍, സിറാജ് ആതവനാട്, സമീര്‍ പുറത്തൂര്‍, ഷാഹിര്‍ പൊന്നാനി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.