എക്സ്പോയിൽ കലാവിരുന്നൊരുക്കി കെ.എം.സി.സി
text_fieldsദുബൈ: എക്സ്പോയിലെ ഇന്ത്യൻ പവലിയനിലെ ആംഫി തിയറ്ററിൽ കലാവിരുന്നൊരുക്കി കെ.എം.സി.സി. സംഘടനയുടെ സാംസ്കാരിക പ്രകടനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു കലാസന്ധ്യ അരങ്ങേറിയത്. കേരളീയ തനതു കലാരൂപങ്ങൾ അവതരിപ്പിച്ചായിരുന്നു കെ.എം.സി.സിയുടെ എക്സ്പോ അരങ്ങേറ്റം. ഇരുനൂറിലേറെ കലാകാരന്മാർ വൈവിധ്യമാർന്ന കലാപ്രകടനങ്ങളുമായെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്നു.
തിരുവാതിര, മോഹിനിയാട്ടം, കളരിപ്പയറ്റ്, ഒപ്പന, അറബനമുട്ട്, മാർഗംകളി തുടങ്ങിയ കലാരൂപങ്ങളുടെ അവതരണം ലോകവേദിയിൽ സന്നിഹിതരായ വിദേശ പൗരന്മാർക്കും അറബ് സമൂഹത്തിനും ആവേശം പകരുന്ന കാഴ്ചയായി. കലാസന്ധ്യ അഡ്വൈസറി ബോർഡ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായെത്തിയ ശാഫി ചാലിയം ആശംസ നേർന്നു. പി.കെ. അൻവർ നഹ സ്വാഗതം പറഞ്ഞു. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു. മുസ്തഫ തിരൂർ, അഡ്വ. സാജിദ് എന്നിവർ സംസാരിച്ചു. നിസാർ തളങ്കര നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.