കെ.എം.സി.സി കൊടുവള്ളി മണ്ഡലം സൗഹൃദ സംഗമം
text_fieldsഅജ്മാൻ: കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി സൗഹൃദസംഗമം കെ.എം.സി.സി അജ്മാന് പ്രസിഡന്റ് ഫൈസൽ കരീം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇബ്രാഹീംകുട്ടി കഴിഞ്ഞാൽ മുഖ്യപ്രഭാഷകനായിരുന്നു.
പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന ഭാരവാഹികളെ സംഗമത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് വി.കെ. ഗഫൂറിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ പി.ടി. ഹമീദ്, ഇസ്മായിൽ എമിറേറ്റ്സ്, മുഹമ്മദ് എടച്ചേരി, ലത്തീഫ് മുക്കം, സിദ്ദീഖ് ആട്ടിയേരി, സലാം വലപ്പാട്, ഫാസിൽ എളേറ്റിൽ, റസാഖ് കോഴിശ്ശേരി, അബ്ദുറഹ്മാൻ മുസ്ലിയാർ, സാലിഹ് റഹ്മാനി തുടങ്ങിയവർ സംസാരിച്ചു.
മുഹമ്മദ് മദനിയുടെ പ്രാർഥനയോടെ ആരംഭിച്ച സംഗമത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സഫിയ കൊടുവള്ളിയുടെ നേതൃത്വത്തിൽ ക്വിസ് മത്സരവും മറ്റു കലാപരിപാടികളും അരങ്ങേറി. ‘മക്കളെ വളർത്തുമ്പോൾ’ വിഷയത്തെക്കുറിച്ച പഠനക്ലാസിന് ജസീല നേതൃത്വം നൽകി. അബ്ദുൽ ഷുക്കൂർ, അഷ്റഫ് മാനിപുരം എന്നിവരുടെ ഗാനാലാപനം നടത്തി. മുഹമ്മദ് എളേറ്റിൽ സ്വാഗതവും ഫവാസ് എളേറ്റിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.