കെ.എം.സി.സി കോഴിക്കോട് ജില്ല കൺവെൻഷൻ
text_fieldsഅബൂദബി കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷനിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല സംസാരിക്കുന്നു
അബൂദബി: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എം.എൽ.എയുമായ പാറക്കൽ അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. കേരളത്തിൽ ഇടതുഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ കടുത്ത അവഗണന നേരിടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിംകൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യമാണുള്ളത്. വിദ്യാഭ്യാസ സ്കോളർഷിപ് അനുവദിക്കുന്നതിലും ഉദ്യോഗനിയമനം നടത്തുന്നതിലും വിവേചനം നിലനിൽക്കുന്നുണ്ട്.
മിടുക്കരായ വിദ്യാർഥികൾക്കുപോലും മലബാർ മേഖലയിൽ തുടർപഠനത്തിന് അവസരം ലഭിക്കുന്നില്ല. ഓരോ അധ്യയന വർഷത്തിലും സർക്കാറിനെതിരെ വിദ്യാർഥികൾ തെരുവിലിറങ്ങേങ്ങിവരുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.എച്ച്. ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ചു. വേൾഡ് കെ.എം.സി.സി വൈസ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖി ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല, വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ജാഫർ പി.പി, ഹിദായത്തുള്ള പറപ്പൂർ, സാബിർ മാറ്റൂൽ, അബ്ദുൽ ബാസിത് കായക്കണ്ടി, അഷറഫ് സി.പി, അബ്ദുൽ റസാഖ് അത്തോളി, നൗഷാദ് കൊയിലാണ്ടി, ഷറഫുദ്ദീൻ കടമേരി, നൗഷാദ് വടകര, മുഹമ്മദ് വടകര, മഹബൂബ് തച്ചംപൊയിൽ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.