കെ.എം.സി.സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsദുബൈ: യു.എ.ഇയുടെ 52ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി മണലൂർ നിയോജക മണ്ഡലം കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഡി.ഐ.പി-1ലെ ഐകൊ മാളിൽ പ്രവർത്തിക്കുന്ന ബ്രൈറ്റ് കെയർ ക്ലിനിക്കിലാണ് ക്യാമ്പ് നടന്നത്.
ജില്ല വൈസ് പ്രസിഡന്റ് ആർ.വി.എം മുസ്തഫയുടെ അധ്യക്ഷതയിൽ ഐ.പി.എ ചെയർമാൻ സൈനുദ്ദീൻ ഹോട്ട് പാക്ക് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജമാൽ മനയത്ത്, സംസ്ഥാന സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, മുൻ സംസ്ഥാന ട്രഷറർ എ.സി. ഇസ്മയിൽ, ജോബി, നവാസ്, ജില്ല ജന. സെക്രട്ടറി അഷറഫ് കിള്ളിമംഗലം, ട്രഷറർ അബ്ദുസ്സമദ് ചാമക്കാല, ഓർഗ. സെക്രട്ടറി ഗഫൂർ പട്ടിക്കര, ജില്ല കോഓഡിനേഷൻ സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, ജില്ല ഭാരവാഹികളായ ബഷീർ എടശ്ശേരി, മുസ്തഫ വടുതല, മുഹമ്മദ് അക്ബർ ചാവക്കാട്, ഡോക്ടർമാരായ ഷാരൂൺ, വിനീത്, ഗ്ലോറി, ജെസ്ന, ജിജോ എന്നിവർ സംസാരിച്ചു. ആക്ടിങ് ജന. സെക്രട്ടറി ഷാജഹാൻ വലിയകത്ത്, സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ സലാം മുസ്ലിംവീട്ടിൽ, ട്രഷറർ അബ്ദുൽ സലാം ചിറനെല്ലൂർ, ഭാരവാഹികളായ റഷീദ് പുതുമനശേരി, നൗഫൽ പാവറട്ടി, അഫ്സൽ ചൊവ്വല്ലൂർ, അൻവർ റഹ്മാനി, അസ്ലം തിരുനെല്ലൂർ എന്നിവരും ഡി.ഐ.പി മേഖല കെ.എം.സി.സി നേതാക്കളായ ശൗകത്ത്, അബ്ദുൽ റഹിമാൻ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.പ്രസിഡന്റ് ഷക്കീർ കുന്നിക്കൽ സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഹർഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.