യാത്ര മുടങ്ങിയവർക്ക് ഇടമൊരുക്കി കെ.എം.സി.സി; അജ്മാനിൽ ഷെൽട്ടറുകൾ സജ്ജമായി
text_fieldsദുബൈ: അറിയിപ്പുകളൊന്നുമില്ലാതെ രാജ്യങ്ങൾ അതിർത്തികൾ അടച്ച പശ്ചാത്തലത്തിൽ ദുബൈയിൽ കുടുങ്ങിപ്പോയ പ്രവാസി യാത്രക്കാർക്ക് അഭയമൊരുക്കി കെ.എം.സി.സി. ജനിതകമാറ്റം വന്ന കൊറോണ വൈറസുകളുടെ വ്യാപനഭീതി കാരണം സൗദി-കുവൈത്ത് അതിർത്തികൾ അടച്ചതിനെ തുടർന്ന് ദുബൈയിൽ കുടുങ്ങിയവർക്ക് യു.എ.ഇ കെ.എം.സി.സി അജ്മാനിലാണ് താമസ സൗകര്യമൊരുക്കിയത്. നിലവിലെ യാത്രാവിലക്ക് അതത് ഗവൺമെൻറുകൾ നീട്ടുകയാണെങ്കിൽ നിശ്ചിത ഫോറം വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് താൽക്കാലിക പാർപ്പിട സൗകര്യത്തിൽ താമസിക്കാം. രജിസ്റ്റർ ചെയ്യുന്നവരെ വിളിക്കാനും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പ്രത്യേക ഹെൽപ്പ് ഡെസ്കും പ്രവർത്തിക്കുന്നുണ്ട്.
കെ.എം.സി.സി ഷെൽട്ടറിെൻറയും അഡ്മിഷെൻറയും ഉദ്‌ഘാടനം യു.എ.ഇ കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീനും നാഷനൽ കമ്മിറ്റി പ്രസിഡൻറ് പുത്തൂർ റഹ്‌മാനും കൂടി നിർവഹിച്ചു. ജനറൽ സെക്രട്ടറി അൻവർ നഹ സ്വാഗതം പറഞ്ഞു. ട്രഷറർ നിസാർ തളങ്കര, നെസ്റ്റോ സിദ്ധീഖ്, അജ്‌മാൻ കെ.എം.സി.സി പ്രസിഡൻറ് സൂപ്പി, ഫൈസൽ കരീം, സി.എച്ച് സലേഹ് എന്നിവർ സംസാരിച്ചു.കെ.എം.സി.സിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിലാണ് ഈ ദൗത്യം ആരംഭിച്ചിരിക്കുന്നത്. ഡിസംബർ അഞ്ചിനും പതിനഞ്ചിനും ഇടയിൽ യു.എ.ഇയിൽ എത്തിയ സൗദി, കുവൈത്ത് എന്നിവിടങ്ങളിൽനിന്നുമുള്ള യാത്രക്കാർക്കാണു മുൻഗണന. പാസ്പോർട്ട് കോപ്പി, വിസ, യാത്രക്കുവേണ്ടി എടുത്ത ടിക്കറ്റ് എന്നിവ ഹാജരാക്കിയാണ് ആവശ്യക്കാർ ഈ സൗകര്യത്തിനു ബന്ധപ്പെടേണ്ടതെന്ന് കെ.എം.സി.സി നാഷനൽ കമ്മിറ്റി നേതാക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.