കെ.എം.സി.സി തവനൂർ മണ്ഡലം പ്രവർത്തകസംഗമം
text_fieldsഅബൂദബി: തവനൂർ മണ്ഡലം കെ.എം.സി.സി പ്രവർത്തകസംഗമം സംഘടിപ്പിച്ചു. അംഗങ്ങളുടെ കുടുംബാംഗങ്ങൾ അടക്കം 150ഓളം പേർ പങ്കെടുത്തു. മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറ് നൗഷാദ് തൃപ്രങ്ങോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ മംഗലം അധ്യക്ഷതവഹിച്ചു.
തവനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് പൂളക്കൽ, റസ്മുദ്ദീൻ തൂമ്പിൽ, ഇസ്ഹാൻ തൂമ്പിൽ, മുസ്തഫ പാട്ടശ്ശേരി, ഗഫൂർ തൃപ്രങ്ങോട്, ജില്ല സെക്രട്ടറി ഷമീർ പുറത്തൂർ, ഹൈദർ നെല്ലിശ്ശേരി, സുലൈമാൻ മംഗലം, കെ.പി. നൗഫൽ, ടി.എ. അഷറഫ്, നാസർ എടക്കനാട്, മനാഫ് തവനൂർ, അനീസ് പെരിഞ്ചേരി, റസാഖ് മംഗലം, താജുദ്ദീൻ ചമ്രവട്ടം, ഷാജി കാലടി, മുഹമ്മദുണ്ണി തവനൂർ, ഷരീഫ് എടപ്പാൾ, ഷഹീർ വട്ടംകുളം, മുഹമ്മദ് കുട്ടി മംഗലം, ദിൽഷാദ് പാറപ്പുറം, ഫൈസൽ നാളിശ്ശേരി, ഫൈസൽ മംഗലം, മുഗ്ലീർ മുട്ടനൂർ, നൗഷാദ് എടപ്പാൾ, വാഹിദ് കാലടി, മണ്ഡലം ജനറൽ സെക്രട്ടറി നൗഫൽ ചമ്രവട്ടം, ട്രഷറർ റഹീം കാലടി, നിസാർ കാലടി, അനീഷ് മംഗലം, അർഷദ് നടുവട്ടം എന്നിവർ പങ്കെടുത്തു
. കളരിപ്പയറ്റ് വിദഗ്ധൻ മംഗലം മണികണ്ഠൻ ആശാന്റെ നേതൃത്വത്തിൽ യോഗ പരിശീലനവും അബൂദബി ’ടി ബാൻഡ്’ മ്യൂസിക് ടീം അംഗങ്ങളായ ഹസീബ് പടിഞ്ഞാറേക്കര, ഇസ്മയിൽ എന്നിവർ നയിച്ച ഗാനമേളയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.