കെ.എം.സി.സി ഉമ്മുൽ ഖുവൈൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ
text_fieldsഉമ്മുൽ ഖുവൈൻ: 2023-24 വർഷത്തേക്കുള്ള കെ.എം.സി.സി ഉമ്മുൽ ഖുവൈൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹോട്ട് ബർഗർ റസ്റ്റാറന്റിൽ നടന്ന കൗൺസിൽ യോഗത്തിൽ റിട്ടേണിങ് ഓഫിസർ കെ.എം.സി.സി യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ നഹയും നിരീക്ഷകനായ അബ്ദുല്ല മല്ലിശ്ശേരിയും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രസിഡന്റായി ഏരത്ത് അബൂബക്കർ ഹാജി (കോഴിക്കോട്), ജനറൽ സെക്രട്ടറിയായി പി. അബ്ദുൽ സമദ് (മലപ്പുറം), ട്രഷററായി എം.ബി. മുഹമ്മദ് (കണ്ണൂർ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അഷ്ക്കർ അലി, അബു ചിറക്കൽ, റാഷിദ് പൊന്നാണ്ടി, ഹമീദ് ഹാജി, ഉണ്ണീൻ കുട്ടി, നാസർ ബിൻ ഖലീഫ (വൈസ് പ്രസിഡന്റുമാർ), സൈനുദ്ദീൻ ചിത്താരി, ലത്തീഫ് പുല്ലാട്ട്, എം.ടി. നാസർ, അബ്ദുൽ ഫത്താഹ്, അസ്ലം ഓവുങ്ങൽ (ജോയന്റ് സെക്ര.).
യോഗത്തിൽ ഏരത്ത് അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ നഹ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു. ട്രഷറർ എം.ബി. മുഹമ്മദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.