ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ അവാർഡുമായി കെ.എം.സി.സി
text_fieldsപ്രശംസാ പത്രവും 50,001 രൂപയും അടങ്ങുന്നതാണ് അവാർഡ്
ദുബൈ: വിടപറഞ്ഞ മഹാകവി ടി. ഉബൈദിന്റെ സ്മരണക്കായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സാഹിത്യ ശ്രേഷ്ഠ അവാർഡ് നൽകുന്നു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും മലയാള സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്തിയെയാണ് അവാർഡിനായി തിരഞ്ഞെടുക്കുന്നത്. സാഹിത്യ സാംസ്കാരിക മേഖലയിലെ പ്രമുഖരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ കണ്ടത്തുക. പ്രശംസ പത്രവും 50,001 രൂപയും അടങ്ങുന്നതാണ് ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ അവാർഡ്. 2022ൽ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടത് പ്രമുഖ സാഹിത്യകാരനും കവിയും സാമൂഹിക പ്രവർത്തകനുമായിരുന്ന ആലങ്കോട് ലീലാകൃഷ്ണനെയായിരുന്നു. ദേരയിൽ ചേർന്ന യോഗത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ഉപാധ്യക്ഷൻ ഹനീഫ് ചെർക്കള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ മുഖ്യപ്രഭാഷണം നടത്തി.
അബ്ദുല്ല ആറങ്ങാടി, അഫ്സൽ മെട്ടമ്മൽ, റാഫി പള്ളിപ്പുറം, ജില്ല ഭാരവാഹികളായ സലാം തട്ടാനിച്ചേരി, സി.എച്ച്. നൂറുദ്ദീൻ, ഇസ്മായിൽ നാലാംവാതുക്കൽ, സുബൈർ അബ്ദുല്ല, മൊയ്തീൻ അബ്ബ ബാവ, പി.പി. റഫീഖ് പടന്ന, ഹനീഫ് ബാവനഗർ, കെ.പി. അബ്ബാസ്, ഹസൈനാർ ബീജന്തടുക്ക, എൻ.പി. സുനീർ, ഫൈസൽ മുഹ്സിൻ, സി.എ. ബഷീർ പള്ളിക്കര, പി.ഡി. നൂറുദ്ദീൻ, അഷറഫ് ബായാർ, സുബൈർ കുബനൂർ, എ.സി. റഫീഖ്, സിദ്ദീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരിക്ക ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ.ജി.എ. റഹ്മാൻ, ഹസ്കർ ചൂരി, സൈഫുദ്ദീൻ മൊഗ്രാൽ, ഉബൈദ് ഉദുമ, ഹാരിസ് വടകരമുക്ക്, റാഷിദ് പടന്ന, തൽഹത്ത് തളങ്കര, യൂസുഫ് ഷേണി, മുനീർ പള്ളിപ്പുറം എന്നിവർ സംസാരിച്ചു. പി.പി. റഫീഖ് പടന്ന ഖിറാഅത്തും ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.