കെ.എസ്.സി വനിത വിഭാഗം പാചകമത്സരം
text_fieldsഅബൂദബി: കൊതിയൂറും രുചിക്കൂട്ടുകളും മനം നിറക്കുന്ന വിഭവങ്ങളും ഒരുക്കി കെ.എസ്.സി വനിത വിഭാഗം പാചകമത്സരം. അന്തര്‍ദേശീയ വനിതദിനത്തോടനുബന്ധിച്ച് ബിരിയാണി, കേക്ക്, കപ്പ മത്തി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.സുനിത് മലയില്‍ (എക്സിക്യൂട്ടിവ് ഷെഫ്, റമദാ കോര്‍ണിഷ് അബൂദബി), ഷിബി ഫ്രാന്‍സിസ് (എക്സിക്യൂട്ടിവ് ഷെഫ്, അഫോക് അബൂദബി) എന്നിവര്‍ വിധികര്‍ത്താക്കളായി.
ഫഹീം, അഷറഫ്, നൗഫല്‍, ശാഹുല്‍ ഹമീദ്, കെ.എസ്.സി പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് റോയ് ഐ. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഷെറിന് വിജയന്, ട്രഷറര്‍ നികേഷ് വലിയവളപ്പില്‍, വനിത വിഭാഗം ആക്ടിങ് കണ്‍വീനര്‍ ബിന്ദു നഹാസ്, വനിത വിഭാഗം ജോയന്റ് കണ്‍വീനര്‍ രാഖി രഞ്ജിത്, കമ്മിറ്റി അംഗം ബിന്ദു ഷോബി തുടങ്ങിയവര്‍ സംസാരിച്ചു. വിജയികൾ: കേക്ക് വിഭാഗം: ബീന മോള് (ഒന്നാം സമ്മാനം), അന്‍സല സഹില്‍ (രണ്ടാം സമ്മാനം), സുനില്‍ ഇ.പി. (മൂന്നാം സമ്മാനം). കപ്പ മത്തി വിഭാഗം: ഖദീജ അഷ്റഫ് (ഒന്നാം സമ്മാനം), രശ്മി പ്രശാന്ത് (രണ്ടാം സമ്മാനം), സൗദ അബൂബക്കര്‍ (മൂന്നാം സമ്മാനം). ചിക്കന്‍ ബിരിയാണി വിഭാഗം: അനീസ ജാഫര്‍ (ഒന്നാം സമ്മാനം), ഫസീല (രണ്ടാം സമ്മാനം), മജ്നാസ് ജസീല്‍ (മൂന്നാം സമ്മാനം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.