കോടിയേരി ബാലകൃഷ്ണന് അന്ത്യാഭിവാദ്യമര്‍പ്പിച്ച് റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തില്‍ റാസല്‍ഖൈമയിലെ മലയാളി സമൂഹം അനുശോചിച്ചു. ചേതനയുടെ ആഭിമുഖ്യത്തില്‍ റാക് ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വ്യത്യസ്ത കൂട്ടായ്മകളുടെ ഭാരവാഹികളും പ്രതിനിധികളുമാണ് കോടിയേരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ഒത്തുചേര്‍ന്നത്. സൗമ്യമായ ഇടപെടലുകളിലൂടെ ജനമനസ്സുകളിലിടം പിടിച്ച കോടിയേരി ആര്‍ജവമുള്ള രാഷ്ട്രീയ നേതാവായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ലോക കേരള സഭാംഗവും ചേതന രക്ഷാധികാരിയുമായ മോഹനന്‍ പിള്ള അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എസ്.എ. സലീം, വൈസ് പ്രസി. കെ. അസൈനാര്‍, ജോര്‍ജ് സാമുവല്‍ (നോളജ് തിയറ്റര്‍), അശോക് കുമാര്‍ (ഇന്‍കാസ്), നാസര്‍ അല്‍ദാന (കേരള സമാജം), നസീര്‍ ചെന്ത്രാപ്പിന്നി (യുവകലാസാഹിതി), അയ്യൂബ് കോയഖാന്‍ (കെ.എം.സി.സി), റഷീദ് താനൂര്‍ (ഐ.എം.സി.സി), സുദര്‍ശനന്‍ (സേവനം എമിറേറ്റ്സ്), സുനില്‍ ചിറയ്ക്കല്‍ (സേവനം എമിറേറ്റ്സ്), ഷാജി (സേവനം സെന്‍റര്‍), എ.എം. സെയ്ഫി (ഐ.സി.സി), കിഷോര്‍ കുമാര്‍ (വൈ.എം.സി), സജി വരിയങ്ങാട്, അനീസ്, പ്രശാന്ത്, സനല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചേതന സെക്രട്ടറി സജിത്കുമാര്‍ സ്വാഗതവും പ്രസിഡന്‍റ് മുഹമ്മദ് അലി നന്ദിയും പറഞ്ഞു. അബൂദബി: സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തില്‍ അനുശോചിച്ചു. ശക്തി തിയറ്റേഴ്‌സ് പ്രസിഡന്‍റ് ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. അഡ്വ. അന്‍സാരി സൈനുദ്ദീന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
സത്യബാബു (പ്രസി., ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ സെന്‍റര്‍), വി.പി. കൃഷ്ണകുമാര്‍ (പ്രസി., കേരള സോഷ്യല്‍ സെന്‍റര്‍), എം.യു. ഇര്‍ഷാദ് (ജനറല്‍ സെക്രട്ടറി, അബൂദബി മലയാളി സമാജം), ഹിദായത്തുള്ള (വൈസ് പ്രസിഡന്‍റ്, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍), സഫറുള്ള പാലപ്പെട്ടി (ശക്തി തിയറ്റേഴ്‌സ് അബൂദബി), കെ. മുരളീധരന്‍ (മാനേജിങ് ഡയറക്ടര്‍, എസ്.എഫ്.സി ഗ്രൂപ്), സൂരജ് പ്രഭാകര്‍ (ജനറല്‍ മാനേജര്‍, അഹല്യ ഹോസ്പിറ്റല്‍ ഗ്രൂപ്), വി.ടി.വി. ദാമോദരന്‍ (പ്രസി, ഗാന്ധി സാഹിത്യവേദി), എം. സുനീര്‍ (പ്രസി, യുവകലാസാഹിതി), വേണു (കല അബൂദബി), എ. കെ. ബീരാന്‍കുട്ടി, സലിം ചോലമുഖത്ത്, ബിജിത് കുമാര്‍, സുൽഫിക്കര്‍ മാടായി, സജീവ്, മനോരഞ്ജന്‍, സക്കീര്‍ ഹുസൈന്‍, കേരള സോഷ്യല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ഷെറിന്‍ വിജയന്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.