കൊല്ലം ജില്ല പ്രവാസി സമാജം ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsകൊല്ലം ജില്ല പ്രവാസി സമാജം ഓണാഘോഷം അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സോഷ്യൽ സെന്റർ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
പ്രസിഡന്റ് മാത്യു ജോൺ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം നിർവഹിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും കവിയും എഴുത്തുകാരനും ഗാനരചയിതാവുമായ സീനോ ജോൺ നെറ്റോയെയും ആദരിച്ചു.
നസീർ അബ്ദുൽ കലാം, സീനോ ജോൺ നെറ്റോ, വനിത വിഭാഗം പ്രസിഡന്റ് ബിന്ദു ഷിബിലി എന്നിവർ സംഘടനയുടെ കലാസാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. രക്ഷാധികാരി ഡോ. ഇ.പി. ജോൺസൺ, ഷാഹുൽ ഹമീദ്, മുഹമ്മദ് ജാബിർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി നസീർ സ്വാഗതവും ട്രഷറർ റോയ് ജോർജ് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.