‘കൂട്ടം യു.എ.ഇ’ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsദുബൈ: യു.എ.ഇയിലെ കലാ, സംസ്കാരിക സംഘടനായ കൂട്ടം കൂട്ടായ്മ ഈ വർഷത്തെ ഓണാഘോഷം ഈ മാസം എട്ടിന് ദുബൈ കരാമയിലുള്ള വൈഡ് റേഞ്ച് റസ്റ്റാറന്റിൽ നടത്തി. കൂട്ടം അംഗങ്ങൾ പൂക്കളം തീർത്ത് ആരംഭിച്ച വിവിധ പരിപാടികൾ സാമൂഹിക പ്രവർത്തക ഹാജറാബി വലിയകത്ത് ഉദ്ഘാടനം നിർവഹിച്ചു.
രക്ഷാധികാരി സന്തോഷ് കുമാർ, പ്രസിഡന്റ് മുഹമ്മദ് ഹനീഫ, സെക്രട്ടറി ഷിറാസ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ വിവിധ ജില്ലയിൽ നിന്നുള്ള ആളുകളുമായി സഹകരിച്ച് വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ഒരു വീട് നിർമിച്ചുനൽകുന്നതിനുള്ള കൂട്ടം ഗ്രൂപ്പിന്റെ പ്രവർത്തനത്തോട് എല്ലാവിധ സഹകരണവും കൂട്ടം യു.എ.ഇ യൂനിറ്റിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.