കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ഓണാഘോഷം സമാപിച്ചു
text_fieldsദുബൈ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ 10 ദിവസം നീണ്ടുനിന്ന ഓൺലൈൻ ഓണാഘോഷ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി സ്ഥാപകനും ഗ്ലോബൽ ചെയർമാനുമായ ശിഹാബുദ്ദീൻ എസ്.പി.എച്ച്, ഗ്ലോബൽ ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ എന്നിവർ സംസാരിച്ചു. ഗ്ലോബൽ വൈസ് ചെയർമാൻ പവിത്രൻ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റാഷിദ് സമസ്യ സ്വാഗതവും കൺവീനർ ഷഫീഖ് സം സം നന്ദിയും പറഞ്ഞു.
പത്ത് ദിവസങ്ങളിലായി വിവിധ ചാപ്റ്ററുകൾ അവതരിപ്പിച്ച തിരുവാതിര, ഗാനമേള, നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാപരിപാടികൾക്ക് പുറമെ മെഗാ പരിപാടിയും പൂക്കള മത്സരം, ഓണം ക്വിസ്, ഓണം സെൽഫി എന്നിവയും നടന്നു. ദുബൈയിൽ നടന്ന ആഘോഷങ്ങൾക്ക് ചാപ്റ്റർ ഭാരവാഹികളായ ചെയർമാൻ ജലീൽ മഷ്ഹൂർ, പ്രസിഡന്റ് നിസാർ കളത്തിൽ, ജനറൽ സെക്രട്ടറി ഷഫീഖ് സംസം, ട്രഷറർ ഗഫൂർ കുന്നിക്കൽ, സി.സി മെംബർ നബീൽ നാരങ്ങോളി.
പ്രോഗ്രാം കോഓഡിനേറ്റർ പി.കെ. സഹീർ, ഷാഹിർ ബുഖാരി, മുബാഷിർ തിക്കോടി, നൗഫൽ ചക്കര, ദേവാനന്ദ് തിരുവോത്ത്, ഷൈനി ദേവ്, ബിജേഷ് പൂക്കാട്, അഷ്റഫ് വെറ്റിലപ്പാറ, നൗഷാർ എന്നിവർ നേതൃത്വം നൽകി. വിവിധ ചാപ്റ്ററുകളിൽ നടന്ന പരിപാടികൾക്ക് കെ.ടി. സലിം, അസീസ് മാസ്റ്റർ, ഫൈസൽ മൂസ, റാഫി കൊയിലാണ്ടി, പവിത്രൻ കൊയിലാണ്ടി, ഷാഫി കൊല്ലം, അമീർ അലി, ചന്ദ്രു പൊയിൽക്കാവ്, ആയിഷ ജാസ്മിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.