കെ.പി. ശശി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsദുബൈ: പൊതുബോധത്തിനപ്പുറം പാർശ്വവത്കൃത ജനതയോട് നിരുപാധിക പിന്തുണ നൽകിയ പോരാളിയായിരുന്നു കെ.പി. ശശിയെന്ന് പ്രവാസി ഇന്ത്യ സംഘടിപ്പിച്ച കെ.പി. ശശി അനുസ്മരണം വിലയിരുത്തി. കുടിയിറക്കപ്പെട്ട ദലിതുകൾ, ആദിവാസികൾ, ജനവിരുദ്ധ കരിനിയമങ്ങൾ, വർഗീയ കലാപങ്ങളിലെ ഇരകൾ എന്നിവർക്കുവേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുകയും മുൻപന്തിയിൽ നിൽക്കുകയും ചെയ്ത അദ്ദേഹം നിരവധി ഡോക്യുമെൻററികളിലൂടെ അവരുടെ വിഷയങ്ങൾ പൊതുസമക്ഷം അവതരിപ്പിക്കുകയും ചെയ്തതായും യോഗം അനുസ്മരിച്ചു.
അദ്ദേഹം തുടങ്ങിവെച്ച പോരാട്ടത്തിന് തുടർച്ചയുണ്ടാക്കുക എന്നതാണ് ശശിക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരമെന്ന് മസ്ഹറുദ്ദീൻ അഭിപ്രായപ്പെട്ടു. അബുല്ലൈസ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല സവാദ് ആമുഖപ്രഭാഷണം നടത്തി. ഷീലാപോൾ, അജന്ത, ഹിഷാം അബ്ദുസ്സലാം, അബു ലക്ഷദീപ്, അർഷദ് സലീം, ബുനൈസ്, ഷമീം, നാസർ ഊരകം, നവാസ്, പുന്നക്കൻ മുഹമ്മദലി എന്നിവർ സംസാരിച്ചു. അരുൺ സുന്ദരരാജ് സ്വാഗതവും സമീറ ടീച്ചർ നന്ദിയും പറഞ്ഞു. കെ.പി. ശശിയുടെ ഡോക്യുമെന്ററി പ്രദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.