യാത്രയയപ്പ് നൽകി
text_fieldsദുബൈ: 33 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഗുരു വിചാരധാര ബിസിനസ് ഫോറം മുൻ ചെയർമാൻ കെ.പി. വിജയന് യാത്രയയപ്പ് നൽകി. ബിസിനസുകാരൻ, സാമൂഹിക പ്രവർത്തകൻ, വിവിധ കൺസ്ട്രക്ഷൻ പ്രോജക്ടുകളിലെ മാനേജർ എന്നീ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നൽകിയത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ, ലയൺസ് ക്ലബ്, വേൾഡ് മലയാളി കൗൺസിൽ അജ്മാൻ, ഗുരുധർമ പ്രചാരണ സഭ, മഹസ് എന്നീ പ്രവാസി സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു. യാത്രയയപ്പ് യോഗത്തിൽ രക്ഷാധികാരി മുരളീധരപ്പണിക്കർ അധ്യക്ഷത വഹിച്ചു. പി.ജി. രാജേന്ദ്രൻ, ഒ.പി. വിശ്വംഭരൻ, പ്രഭാകരൻ പയ്യന്നൂർ, സജി ശ്രീധരൻ, സി.പി. മോഹനൻ, അഭിലാഷ്, ആകാശ്, ഷിബു ചെമ്പകം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.