ഞാറ് നട്ട്, നീട്ടിപ്പാടി മറുനാട്ടിലൊരു കേരളപ്പിറവി ആഘോഷം
text_fieldsഷാര്‍ജ: വിത്തുകളാണ് നാളെയുടെ സംരക്ഷകരെന്നും അവ നഷ്ടപ്പെടുന്നിടത്താണ് കൃത്രിമങ്ങള്‍ പിറവിയെടുക്കുന്നതെന്നും വിഷരഹിതമായൊരു നാളേക്കായി കൃഷിപാഠങ്ങള്‍ പഠിച്ച് തുടങ്ങേണ്ടതുണ്ടെന്നും ഓര്‍മിപ്പിക്കുകയായിരുന്നു ഷാര്‍ജയില്‍ നടന്ന കേരളപ്പിറവി ആഘോഷം.
വാര്‍ധക്യത്തിെൻറ ചവിട്ടുപടികള്‍ കയറിത്തുടങ്ങുമ്പോഴും തങ്ങളുടെ മനസ്സ് നിത്യയൗവനത്തില്തന്നെയാണെന്ന്, കേരളപ്പിറവി ദിനത്തില്‍ ഷാര്‍ജ മന്‍സൂറയിലെ സുധീഷ് ഗുരുവായൂരിെൻറ വീട്ടുവളപ്പില്‍ ഞാറുനടാന്‍ വന്ന 70 വയസ്സ് പിന്നിട്ട അച്ഛനമ്മമാര്‍ തെളിയിച്ചു. ‘വാര്ധക്യത്തിലൂടെ നടക്കുന്നവര്‍ക്ക് സാന്ത്വനവും സ്നേഹത്തിെൻറ തലോടലും കൊടുക്കാന്‍ പുതുതലമുറ മറക്കരുത്’ എന്ന സന്ദേശത്തോടെയാണ് ഈ വര്‍ഷത്തെ ഞാറ് നടീല്‍ ഗിന്നസ് സുധീഷ് ഗുരുവായൂര്‍ നടത്തിയത്. വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡൻറ് ഇ.പി. ജോണ്സന് അധ്യക്ഷത വഹിച്ചു. ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ 20ഓളം അച്ഛനമ്മാമാര്‍ ഞാറുനടീലിനായി കണ്ടത്തില്‍ ഇറങ്ങി. 85 വയസ്സുള്ള ഗംഗാധരന് നായര്‍ ചുറു ചുറുക്കോടെ ഞാറുനടുന്നത് കണ്ട് യുവതലമുറ വരെ അതിശയിച്ചുപോയി. 70 വയസ്സായ ജോസേട്ടനും പറയാനുണ്ടായിരുന്നു ഞാറിെൻറ അതൃപ്പങ്ങള്‍ അനവധി. കഞ്ഞിയും പയറും ചമ്മന്തിയും കുടിച്ചാണ് ഞാറ് നട്ടവരും കണ്ടവരും തിരിച്ച് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.