കെ.എസ്.സി ബാലവേദി ഭാരവാഹികള്‍
text_fieldsഅബൂദബി: കേരള സോഷ്യല്‍ സെന്റര്‍ ബാലവേദി ജനറല്‍ ബോഡി 2024-2025 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് മനസ്വിനി വിനോദ് കുമാര്‍, വൈസ് പ്രസിഡന്റ് നീരജ് വിനോദ്, സെക്രട്ടറി നൗര്‍ബിസ് നൗഷാദ്, ജോ. സെക്രട്ടറി ഷെസാ സുനീര്‍ എന്നിവര്‍ ഉള്‍പ്പെട്ട 21 അംഗ ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്.
ബാലവേദി വൈസ് പ്രസിഡന്റ് ഷെസാ സുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ഉദ്ഘാടനംചെയ്തു. സെക്രട്ടറി നീരജ് വിനോദ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലവേദി രക്ഷാധികാരി ആര്. ശങ്കര്‍, കേരള സോഷ്യല്‍ സെന്റര്‍ ജോ. സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടില്‍, വനിതാ വിഭാഗം കണ്‍വീനര്‍ ഗീത ജയചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.